Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വകാര്യ ബസിൽ നിന്ന് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു
text_fieldsbookmark_border
കോട്ടയം: സ്വകാര്യ ബസിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോട്ടയം കുമാരനല്ലൂർ ഉമ്പുക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ ശോഭന കുമാരി (64)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറോടെ സംക്രാന്തിയിലായിരുന്നു അപകടം. കോട്ടയം ഏറ്റുമാനൂർ-കാണക്കാരി റൂട്ടിൽ സർവീസ് നടത്തുന്ന ഈഴംപേരൂർ ബസാണ് അപകടത്തിനിടയാക്കിയത്. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൽ നിന്ന് വീണാണ് ശോഭനകുമാരിക്ക് പരിക്കേറ്റത്.
ശോഭനയെ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ മരിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബസ് റോഡിൽ ഉപേക്ഷിച്ച ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തിയാണ് ബസ് റോഡിൽ നിന്ന് മാറ്റിയത്.
Next Story

