Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വർണവും പണവും കവർന്ന...

സ്വർണവും പണവും കവർന്ന വീട്ടുജോലിക്കാരി അറസ്റ്റിൽ

text_fields
bookmark_border
സ്വർണവും പണവും കവർന്ന വീട്ടുജോലിക്കാരി അറസ്റ്റിൽ
cancel

ഗാ​ന്ധി​ന​ഗ​ർ: ജോ​ലി​ക്ക്​ നി​ന്ന വീ​ട്ടി​ൽ​നി​ന്ന്​ സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ സ്ത്രീയെ അ​റ​സ്റ്റ് ചെ​യ്തു. പ​ന​ച്ചി​ക്കാ​ട് ഇ​ല്ലി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ (പേ​രൂ​ർ മാ​ട​പ്പാ​ട് ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സം) ഷീ​ബ എ​ന്ന സാ​ലി വ​ർ​ഗീ​സി​നെ​യാ​ണ്​ (47) ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ വീ​ട്ടു​ജോ​ലി​ക്ക്​ നി​ന്നി​രു​ന്ന അ​തി​ര​മ്പു​ഴ ഭാ​ഗ​ത്തെ വീ​ട്ടി​ൽ​നി​ന്ന്​ പ​ല​ത​വ​ണ​യാ​യി പ​തി​നാ​ല​ര പ​വ​ന്‍ സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ താ​നാ​ണ് സ്വ​ർ​ണം എ​ടു​ത്ത​തെ​ന്ന് സാ​ലി പൊ​ലീ​സി​നോ​ട് പ​റ​യു​ക​യു​മാ​യി​രു​ന്നു.

ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ ഷി​ജി. കെ, ​എ​സ്.​ഐ​മാ​രാ​യ പ്ര​ദീ​പ് ലാ​ൽ, മാ​ർ​ട്ടി​ൻ, സി.​പി.​ഒ ഷീ​ബ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamgold theftHousemaidcash theft
News Summary - Housemaid arrested for stealing gold and cash
Next Story