വീടുകയറി ആക്രമണം: ആറുപേർ അറസ്റ്റിൽ
text_fieldsഅനീഷ് കുമാർ, ജയകൃഷ്ണൻ, പി.പി. അഖീൽ, അനന്ദു, വി.എസ്. അഷ്വിൻ, അജയ് എസ്. കുമാർarrest
പള്ളിക്കത്തോട്: വീടുകയറി യുവാവിനെയും മാതാപിതാക്കളെയും ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. വാഴൂർ പനച്ചിക്കമുകൾ ഭാഗത്ത് വാഴയിൽ വീട്ടിൽ അനീഷ് കുമാർ (40), ചാമംപതാൽ രണ്ടാം മൈൽ ഭാഗത്ത് കളത്തിൽ പുത്തൻപുരയിൽ വീട്ടിൽ ജയകൃഷ്ണൻ (24), വാഴൂർ പുതുപള്ളികുന്നേൽ വീട്ടിൽ അഖിൽ പി.പി (27), വാഴൂർ അരീക്കൽ വീട്ടിൽ നന്തു (25), വാഴൂർ വെള്ളറയിൽ വീട്ടിൽ അശ്വിൻ വി.എസ് (21), വാഴൂർ പനപ്പുഴ ഭാഗത്ത് ആനന്ദഭവൻ വീട്ടിൽ അജയ് എസ്. കുമാർ (25) എന്നിവരെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി 9.30ഓടെ വാഴൂർ കൊച്ചുകാഞ്ഞിരപ്പാറ ഭാഗത്ത് താമസിക്കുന്ന യുവാവിന്റെ വീട്ടിൽ കയറി യുവാവിനെയും മാതാപിതാക്കളെയും ആക്രമിക്കുകയും വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുതകർക്കുകയുമായിരുന്നു. പ്രതികളിൽ ഒരാളായ അനീഷ്കുമാറും യുവാവും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. പരാതിയെത്തുടർന്ന് പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പ്രതികളിൽ ഒരാളായ അനീഷ് കുമാറിനെതിരെ പൊൻകുന്നം, പള്ളിക്കത്തോട് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്. പള്ളിക്കത്തോട് എസ്.എച്ച്.ഒ ഇ. അജീബ്, എസ്.ഐ ശിവപ്രസാദ്, എ.എസ്.ഐ റെജി ജോൺ, സി.പി.ഒമാരായ വിനോദ്, സുഭാഷ്, ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

