ഐഷ ഉമ്മയും കുടുംബവും വീടിൻെറ തണലിലേക്ക്
text_fieldsഐഷ ഉമ്മക്കും കുടുംബത്തിനുമായി നിർമിച്ച വീട്
കോട്ടയം: കോടിമത പാലത്തിനുകീഴിലെ പുറേമ്പാക്കിൽനിന്ന് ഐഷ ഉമ്മയും കുടുംബവും ഇനി സ്വന്തം വീടിെൻറ സുരക്ഷിതത്വത്തിലേക്ക്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐഷ ഉമ്മ മക്കളോടൊപ്പം വാടകവീട്ടിലേക്ക് മാറിയത്. കോടിമത പാലത്തിനുകീഴിലെ പുറേമ്പാക്കിൽ വളച്ചുകെട്ടിയ കുടിലിലാണ് 28 വർഷത്തിലേറെക്കാലം ഇവർ കഴിഞ്ഞത്.
ഇവരടക്കം രണ്ടു കുടുംബങ്ങളെ പുനരധിവസിപ്പിക്കാത്തതിനെത്തുടർന്ന് പാലംപണി ഏറെ നാളായി മുടങ്ങിയിരുന്നു. ആദ്യത്തെ കുടുംബം വീടുകിട്ടി മാറിയെങ്കിലും ഐഷ ഉമ്മക്ക് അനുയോജ്യമായ സ്ഥലം കിട്ടിയില്ല. കൂലിപ്പണി ചെയ്താണ് ഐഷ ഉമ്മ രണ്ട് പെൺമക്കളെ വളർത്തിയത്.
തിരുവാതുക്കൽ പടിപ്പുര വീട്ടിൽ ഷാജി ജേക്കബ് സൗജന്യമായി മൂന്നുസെൻറ് സ്ഥലം കല്ലുപുരക്കലിൽ ന ൽകിയതോടെ ഇവരുടെ വീടെന്ന സ്വപ്നം യാഥാർഥ്യമായി.
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി.ബി. ബിനുവിെൻറ നേതൃത്വത്തിൽ ഭവനനിർമാണ കമ്മിറ്റി രൂപവത്കരിച്ച് പുതിയ വീടിെൻറ പണി തീരുന്നതുവരെ താമസിക്കാൻ ഉമ്മക്ക് വാടകവീട് കണ്ടെത്തി നൽകി.
റോട്ടറി ക്ലബ് കൊച്ചിൻ മെട്രോപ്പോളിസിെൻറയും സുമനസ്സുകളുടെയും സഹായത്തോടെയാണ് വീടുനിർമാണം പൂർത്തിയാക്കിയത്. രണ്ടുമുറിയും അടുക്കളയും ഹാളും സിറ്റൗട്ടും അടങ്ങുന്ന വീടിെൻറ താക്കോൽ ചൊവ്വാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

