കോട്ടയം: ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ തർക്കത്തിെൻറ തുടർച്ചയായി തിരുവാർപ്പിൽ വീടാക്രമിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. തിരുവാർപ്പ് കട്ടത്തറ വിഘ്നേശ്വരൻ (21), അയ്യംമാന്തറ ദേവസ്വംചിറ അനന്തു(20), കുമരകം സാവിത്രിക്കവല കണിയാംപറമ്പിൽ കെ.ആർ. ഉണ്ണി (29), തിരുവാർപ്പ് കരിവേലിൽ ആകാശ് കെ.സന്തോഷ് (19) എന്നിവരാണ് പിടിയിലായത്.
മീഞ്ചിറ ഭാഗത്ത് മുപ്പത്തി ഒമ്പതിൽ പത്മനാഭെൻറ 68 വീടാണ് അക്രമിക്കപ്പെട്ടത്. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമിസംഘം തകർത്തിരുന്നു. തിരുവാർപ്പ് ശ്രീവിജ്ഞാനോദയം യോഗം വക ക്ഷേത്രത്തിലെ ഉത്സവപരിപാടിയിൽ നാടൻപാട്ട് അവതരണ സമയത്ത് കാണികൾ തുള്ളിയതിനൊച്ചൊല്ലിയുണ്ടായ സംഘർഷത്തിെൻറ തുടർച്ചയായിരുന്നു അക്രമം.
പത്മാനാഭെൻറ മകൻ സുബിൻ ക്ഷേത്രകമ്മിറ്റി അംഗമാണ്. മദ്യ ലഹരിയിൽ തുള്ളി ശല്യപ്പെടുത്തിയത് ക്ഷേത്രം കമ്മിറ്റി അംഗങ്ങൾ ചോദ്യംെചയ്തിരുന്നു. ഇതിെൻറ തുടർച്ചയായി പിറ്റേന്ന് ആയുധങ്ങളുമായി എത്തിയ സംഘം വീട് ആക്രമിക്കുകയായിരുന്നുവെന്ന് സുബിൻ പറഞ്ഞു. കുമരകം എസ്.എച്ച്.ഒ വി. സജികുമാർ, എസ്.ഐ സുരേഷ്, എ.എസ്.ഐമാരായ സത്യൻ, കുഞ്ഞുമോൻ, സി.പി.ഒമാരായ മഞ്ജുള, ഗിരീഷ് തുടങ്ങിയവരുെട നേതൃത്വത്തിലായിരുന്നു അറസ്റ്റ്.