Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഴക്കണക്കിൽ കോട്ടയം...

മഴക്കണക്കിൽ കോട്ടയം മുന്നിൽ; ലഭിച്ചത്​ 19 ശതമാനം അധികമഴ

text_fields
bookmark_border
മഴക്കണക്കിൽ കോട്ടയം മുന്നിൽ; ലഭിച്ചത്​ 19 ശതമാനം അധികമഴ
cancel

കോ​ട്ട​യം: ജൂ​ൺ ഒ​ന്നു​മു​ത​ൽ ഈ ​മാ​സം 17 വ​രെ സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത്​ കോ​ട്ട​യം ജി​ല്ല​യി​ൽ. 19 ശ​ത​മാ​നം അ​ധി​ക​മ​ഴ​ ജി​ല്ല​യി​ൽ ല​ഭി​ച്ച​താ​യാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​വി​ഭാ​ഗം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ പെ​യ്​​ത മ​ഴ​യി​ൽ മൂ​ന്നു​ശ​ത​മാ​നം കു​റ​വ്​​ സം​ഭ​വി​ക്കു​ക​യും ചെ​യ്​​തു. 18 ശ​ത​മാ​ന​വു​മാ​യി കോ​ഴി​ക്കോ​ടും 17 ശ​ത​മാ​ന​വു​മാ​യി തി​രു​വ​ന​ന്ത​പു​ര​വു​മാ​ണ്​ കോ​ട്ട​യ​ത്തി​നു​പി​ന്നി​ല്‍.

എ​റ​ണാ​കു​ള​ത്ത്​ മൂ​ന്നു​ശ​ത​മാ​നം അ​ധി​ക​മ​ഴ പെ​യ്ത​പ്പോ​ള്‍ ഇ​ടു​ക്കി​യി​ല്‍ 14 ശ​ത​മാ​ന​വും അ​തി​ര്‍ത്തി ജി​ല്ല​യാ​യ ആ​ല​പ്പു​ഴ​യി​ല്‍ ഏ​ഴു​ശ​ത​മാ​ന​വും കു​റ​വാ​ണ്.

സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​യാ​ഴ്ച വ​രെ കാ​ല​വ​ര്‍ഷം ദു​ര്‍ബ​ല​മാ​യി തു​ട​രാ​ന്‍ സാ​ധ്യ​ത​യെ​ന്നാ​ണ്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ത്തി​െൻറ മു​ന്ന​റി​യി​പ്പ്. ക​ഴി​ഞ്ഞ വ​ര്‍ഷം ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 30 വ​രെ കാ​ല​യ​ള​വി​ല്‍ 13 ശ​ത​മാ​നം അ​ധി​ക​മ​ഴ​യാ​ണ്​ പെ​യ്ത​ത്.

ഇ​നി ശ​രാ​ശ​രി മ​ഴ മാ​ത്ര​മാ​ണ്​ കാ​ല​വ​ര്‍ഷ സ​മ​യ​ത്തു​ണ്ടാ​കു​ക എ​ന്ന​തി​നാ​ല്‍ മു​ന്‍വ​ര്‍ഷ​ത്തെ അ​ള​വി​ല്‍ മ​ഴ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ല. തു​ലാ​വ​ർ​ഷ മ​ഴ​യി​ലാ​ണ്​ ഇ​നി പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ തു​ലാ​വ​ര്‍ഷ​കാ​ല​ത്ത്​ 45 ശ​ത​മാ​നം അ​ധി​ക​മ​ഴ ജി​ല്ല​യി​ൽ ല​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamrainmonsoonkerala rain
Next Story