Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാറ്റിൽ ഉലഞ്ഞ്​ ...

കാറ്റിൽ ഉലഞ്ഞ്​ കുമരകം: നൂറിലധികം വീടുകളും കൃഷിയും നശിച്ചു

text_fields
bookmark_border
കാറ്റിൽ ഉലഞ്ഞ്​   കുമരകം: നൂറിലധികം വീടുകളും കൃഷിയും നശിച്ചു
cancel

കോട്ടയം: മരങ്ങൾ കടപുഴകിയും ഒടിഞ്ഞുവീണും തകർന്ന വീടുകൾ, തലങ്ങും വിലങ്ങും വീണുകിടക്കുന്ന വൈദ്യുതി പോസ്​റ്റുകൾ, മരങ്ങൾ വീണുതകർന്ന വാഹനങ്ങൾ. തിങ്കളാഴ്​ച നേരംപുലർന്നപ്പോഴാണ്​ കുമരകത്തി​െൻറ യഥാർഥ ചിത്രം നാട്ടുകാർ കണ്ടത്​.

ഞായറാഴ്​ച വൈകീട്ട്​ അഞ്ചരയോടെയുണ്ടായ കാറ്റിലാണ്​ മേഖല തകർന്നടിഞ്ഞത്​​. കുമരകം-ചേർത്തല-വൈക്കം റോഡി​െൻറ കവണാറ്റിൻകര മുതൽ കൈപ്പുഴമുട്ട്​ അച്ചിനകം വരെ​ വ്യാപകമായി മരങ്ങൾ റോഡിൽ വീണു​. കുമരകത്ത്​ കവണാറ്റിൻകരയിൽ നിർത്തിയിട്ടിരുന്ന ഹൗസ്​ബോട്ടുകളുടെ മേൽക്കൂരയടക്കം തകർന്നു.

ചിലത്​ കെട്ടുപൊട്ടി കായലിലേക്ക്​​ ഒഴുകിപ്പോവുകയും ചെയ്​തു. നൂറിലധികം വീടുകൾക്ക് പൂർണമായോ ഭാഗികമായോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്​. നൂറുകണക്കിന് ഏക്കർ പാടശേഖരങ്ങളിലെ നെല്ല് നശിച്ചു.

ആളപായമുണ്ടായിട്ടില്ല. നാശനഷ്​ടങ്ങളു​ടെ കണക്കെടുപ്പ്​ പുരോഗമിക്കുകയാണ്​. തിങ്കളാഴ്​ച രാവിലെയാണ്​ റോഡിലേക്ക്​ വീണുകിടന്ന മരങ്ങൾ മുറിച്ചുനീക്കി കോട്ടയം-ചേർത്തല റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചത്​.

റോഡിൽ ഗതാഗതത്തിന്​ തടസ്സമായി വീണുകിടന്ന മരങ്ങളെല്ലാം തിങ്കളാഴ്​ച വൈകീ​ട്ടോടെ മുറിച്ചുനീക്കിയതായി ഫയർഫോഴ്​സ്​ അധികൃതർ അറിയിച്ചു.

വീടുകളുടെ മുകളിൽ വീണുകിടക്കുന്ന മരങ്ങൾ മുറിച്ചുനീക്കുന്നതേയുള്ളൂ. മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല.

പൊലീസും ഫയർഫോഴ്​സും വൈദ്യുതിവകുപ്പ്​ ജീവനക്കാരും ചേർന്നാണ്​ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്​. കാറ്റിൽ വ്യാപക നാശമുണ്ടായ സ്ഥലങ്ങൾ കലക്​ടർ എം. അഞ്​ജന സന്ദർശിച്ചു.

നഷ്​ടം സംഭവിച്ചർക്ക്​ അടിയന്തര നഷ്​ടപരിഹാരം നൽകണമെന്ന്​ തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു.

നാശനഷ്​ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി

കോട്ടയം: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഞായറാഴ്ച ശക്തമായ കാറ്റിനെത്തുടര്‍ന്നുണ്ടായ നാശനഷ്​ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. വീടുകള്‍, കെട്ടിടങ്ങള്‍, കൃഷി, വാഹനങ്ങള്‍, വൈദ്യുതി വിതരണ സംവിധാനം എന്നിവക്കുണ്ടായ നാശനഷ്​ടങ്ങളുടെ വിവരശേഖരണം ഒരാഴ്ചക്കകം പൂര്‍ത്തിയാകുമെന്ന് കല​ക്ടര്‍ എം. അഞ്ജന അറിയിച്ചു. ശക്തമായ കാറ്റ് പ്രകൃതി ദുരന്തങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് നഷ്​ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. കൃഷിനാശം കൂടുതല്‍ സംഭവിച്ചത് അയ്മനം പഞ്ചായത്തിലാണ്.

വീടുകള്‍ക്കും മറ്റുമുണ്ടായ കേടുപാടുകളുടെ കണക്കെടുക്കുന്നതിന് അതത് തദ്ദേശ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ്​ വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

കുമരകം പഞ്ചായത്തിലെ അസി. എന്‍ജിനീയര്‍ ക്വാറൻറീനിലായതിനാല്‍ പകരം ആളെ നിയോഗിച്ച് കണക്കെടുപ്പ് നടത്താന്‍ തദ്ദേശവകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്തുകളിലെ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍മാരാണ് കൃഷിനാശം സംബന്ധിച്ച വിശാദംശങ്ങള്‍ ശേഖരിക്കുന്നത്. വൈദ്യുതി ബോര്‍ഡി​െൻറ പോസ്​റ്റുകള്‍ക്കും ലൈനുകള്‍ക്കും വന്‍തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raincropshomesdestroyedHeavy storm
Next Story