മഴക്കെടുതി: കോട്ടയത്ത് 30 ദുരിതാശ്വാസ ക്യാമ്പുകൾ, ദുരിതമേഖലയിൽ 11 അഗ്നിരക്ഷാസേന സംഘങ്ങൾ
text_fieldsവെള്ളത്തിൽ മുങ്ങിയ ഈരാറ്റുപേട്ട ബസ് സ്റ്റാൻഡ്
കോട്ടയം: ജില്ലയിൽ 30 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 296 കുടുംബങ്ങളിലായി 1140 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ ഏന്തയാർ ജെ.ജെ മർഫി സ്കൂൾ, മുണ്ടക്കയം സി.എം.എസ്, വരിക്കാനി എസ്.എൻ സ്കൂൾ, കൊരട്ടി സെൻറ് ജോസഫ് പള്ളി ഹാൾ, ചെറുവള്ളി ഗവൺമെൻറ് എൽ.പി സ്കൂൾ, ആനക്കല്ല് ഗവൺമെൻറ് ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി നൂറുൽ ഹുദ സ്കൂൾ, കൂവക്കാവ് ഗവൺമെൻറ് എച്ച്.എസ്, കെ.എം.ജെ സ്കൂൾ മുണ്ടക്കയം, വട്ടക്കാവ് എൽ.പി സ്കൂൾ, പുളിക്കൽ കോളനി അംഗൻവാടി, ചെറുമല അംഗൻവാടി, കോരുത്തോട് സി.കെ.എം. എച്ച്.എസ് എന്നിവയാണ് ക്യാമ്പുകൾ.
കൺട്രോൾ റൂം നമ്പറുകൾ
കോട്ടയം: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിെൻറ അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നതായി കലക്ടർ അറിയിച്ചു. ജില്ല എമർജൻസി ഓപറേഷൻസ് സെൻറർ-0481 2565400, 2566300, 9446562236, 9188610017. താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ: 04822- 212325, ചങ്ങനാശ്ശേരി: 0481 -2420037, കോട്ടയം: 0481- 2568007, -2565007, കാഞ്ഞിരപ്പള്ളി: 0482-8202331, വൈക്കം: 0482-9231331.
ദുരിതമേഖലയിൽ 11 അഗ്നിരക്ഷാസേന സംഘങ്ങൾ
കോട്ടയം: രക്ഷാപ്രവർത്തനത്തിന് കൂടുതൽ അഗ്നിരക്ഷാസേന സംഘങ്ങൾ. പാലായിൽ (രണ്ട്), ഈരാറ്റുപേട്ട (രണ്ട്) കാഞ്ഞിരപ്പള്ളി (ഏഴ് ) എന്നിങ്ങനെ 11 ടീമുകളാണ് ദുരന്ത മേഖലയിൽ പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പള്ളിയിലെ രണ്ടു ടീമും പാമ്പാടി , ചങ്ങനാശ്ശേരി , കോട്ടയം, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിൽനിന്നുള്ള ഓരോ ടീമുമാണ് കാഞ്ഞിരപ്പള്ളിയിലുള്ളത്.
കോട്ടയം, മീനച്ചിൽ താലൂക്ക് പ്രദേശങ്ങളിൽ വെള്ളം ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, തൃശൂർ എന്നിവടങ്ങളിൽനിന്നായി 20 പേരടങ്ങുന്ന ടീം ജില്ലയിൽ ഉടൻ എത്തിച്ചേരും.
വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്ന് ജില്ല ഭരണകൂടം
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആളുകൾ വാഹനങ്ങളുമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ല ഭരണകൂടം. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. വാഗമൺ, തീക്കോയി, ഈരാറ്റുപേട്ട , എരുമേലി, മുണ്ടക്കയം, കൂട്ടിക്കൽ, പൂഞ്ഞാർ, ഏന്തയാർ, കൊക്കയാർ തുടങ്ങിയ മലയോര േമഖലയിലേക്ക് യാത്രക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
മീനച്ചിൽ താലൂക്കിൽ അഞ്ചിടത്ത് ഉരുൾ പൊട്ടി
ഈരാറ്റുപേട്ട: മീനച്ചിൽ താലൂക്കിലെ പൂഞ്ഞാർ തെക്കേക്കര ചോലത്തടം, കുഴുമ്പിളി, തലനാട് അടുക്കം, ചോനമാല, മൂന്നിലവ് ചൊവൂർ എന്നിവിടങ്ങളിൽ ഉരുൾ പൊട്ടി. മീനച്ചിലാർ കരകവിഞ്ഞ് ഒഴുകിയത്തോടെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ആളപായമില്ലെങ്കിലും ഈരാറ്റുപേട്ട നഗരസഭ, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയ്, തലനാട്, മൂന്നിലവ്, തലനാട്, മേലുകാവ് പഞ്ചായത്തിലായി നിരവധി റോഡുകൾക്കും കൃഷിസ്ഥലങ്ങൾക്കും മണ്ണിടിച്ചിലിലും മഴവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടം ഉണ്ടായി. മൂന്നിലവ് - ഇടത്തുങ്കൽപാറ റോഡിെൻറ സംരക്ഷണഭിത്തി തകർന്നു. കാഞ്ഞിരംകവല -മെച്ചാൽ റോഡിൽ മോസ്കോ, മേലുകാവ് -, തൊടുപുഴ റോഡിൽ പാക്കപള്ളി വളവ് എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞു വീണു. കാഞ്ഞിരംകവല ചാലുകുളത്ത് ജെൻസെൻറ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. വീട്ടുകാർ പരിക്കില്ലാതെ രക്ഷപെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

