Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകനത്ത മഴ, ആശങ്ക

കനത്ത മഴ, ആശങ്ക

text_fields
bookmark_border
കനത്ത മഴ, ആശങ്ക
cancel

കോട്ടയം: ജില്ലയിൽ കനത്തമഴ തുടരുന്നു. നേരത്തേ ജില്ലയിൽ മഞ്ഞ അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും ശനിയാഴ്ച ഉച്ചയോടെ ഓറഞ്ച് അലർട്ടാക്കി. ജില്ലയുടെ എല്ലാ ഭാഗത്തും കനത്ത മഴ പെയ്തിറങ്ങി. ശനിയാഴ്ച ഉച്ചക്കുശേഷം നഗരത്തിലടക്കം വലിയതോതിൽ മഴ പെയ്തു. തുടർമഴയിൽ നദികളടക്കം ജലാശയങ്ങളിലെല്ലാം വെള്ളം ഉയർന്നു.

മീനച്ചിലാർ കരതൊട്ടാണ് പലയിടങ്ങളിലും ഒഴുകുന്നത്. ഇതോടെ പടിഞ്ഞാറൻ മേഖല ആശങ്കയിലാണ്. ഈ മഴക്ക് പിന്നാലെ മൺസൂൺ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിച്ചത് ആശങ്കക്കും ഇടയാക്കുന്നുണ്ട്.

നിലവിൽ പടിഞ്ഞാറൻ മേഖലയിൽ നേരിയ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇത് കണക്കിലെടുത്ത് തണ്ണീർമുക്കം ബണ്ടി‍െൻറ ഷട്ടറുകളും തുറന്നു. നേരത്തെ തിങ്കളാഴ്ചയോടെ ഷട്ടറുകൾ തുറക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും മഴ ശക്തിപ്പെട്ടതോടെ നേരത്തെയാക്കുകയായിരുന്നു. മീനച്ചിലാർ, മണിമലയാർ, മൂവാറ്റുപുഴയാർ തുടങ്ങിയ നദികളിൽ ജലനിരപ്പി‍െൻറ തോത് വർധിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.

24 മണിക്കൂറിൽ 115.6 മി.മീ. മുതൽ 204.6 മി.മീ. വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. 17, 18 തീയതികളിൽ ജില്ലയിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ അതിജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.

2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയുണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകടസാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകടസാധ്യത മുന്നിൽകണ്ടുള്ള തയാറെടുപ്പുകൾ പൂർത്തീകരിക്കണം.

ജാഗ്രത പാലിക്കണം:

അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ അതിനോട് സഹകരിക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും സുരക്ഷയെ മുൻകരുതി മാറിത്താമസിക്കണം.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയാറാകണം.

നദികൾ മുറിച്ചുകടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്.

മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം പൂർണമായി ഒഴിവാക്കണം

കാറ്റിൽ മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്നുവീണും അപകടമുണ്ടാകാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain
News Summary - Heavy rain, anxiety
Next Story