കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് കഠിന തടവും പിഴയും
text_fieldsപ്രസാദ്
സി. തങ്കപ്പൻ
കോട്ടയം: കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിലെ പ്രതിയെ മൂന്നുവർഷം കഠിന തടവിനും 25,000 രൂപ പിഴ അടക്കുന്നതിനും കോടതി ശിക്ഷിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം അമര കരയിൽ ചേനകുളംകാടി കാലായിൽ വീട്ടിൽ പ്രസാദ് സി. തങ്കപ്പനെയാണ് (53)തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷൽ കോടതി ജഡ്ജ് കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം.
2017 സെപ്റ്റംബർ 26ന് ചങ്ങനാശ്ശേരി ധന്യ- രമ്യ തിയറ്ററിന്റെ മുന്നിലെ റോഡരികിൽനിന്നാണ് 1.095 കി.ഗ്രാം കഞ്ചാവുമായി ചങ്ങനാശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന ബിജു വർഗീസും സംഘവും ചേർന്ന് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന ടി.വി. ദിവാകരനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.

