Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിരുനക്കര ബസ്...

തിരുനക്കര ബസ് സ്റ്റാൻഡിലെ ഷോപ്പിങ്ങ് കോംപ്ലക്‌സ് വീണ്ടും ഹൈകോടതി ഇടപെടൽ

text_fields
bookmark_border
തിരുനക്കര ബസ് സ്റ്റാൻഡിലെ ഷോപ്പിങ്ങ് കോംപ്ലക്‌സ് വീണ്ടും ഹൈകോടതി ഇടപെടൽ
cancel
Listen to this Article

കോ​ട്ട​യം: തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ലെ ഷോ​പ്പി​ങ് കോം​പ്ല​ക്‌​സ് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​​​​പ്പെ​ട്ട്​ വീ​ണ്ടും ഹൈ​​കോ​ട​തി ഇ​ട​പെ​ട​ൽ. കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന് ഉ​ട​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച്​ അ​റി​യി​ക്കാ​ന്‍ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം പൊ​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2020-ല്‍ ​ന​ല്‍കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ലെ ഉ​ത്ത​ര​വ് ഒ​ന്ന​ര വ​ര്‍ഷ​മാ​യി​ട്ടും ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന് കാ​ണി​ച്ച് വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​നാ​യ മ​ഹേ​ഷ് വി​ജ​യ​ന്‍ ന​ല്‍കി​യ കോ​ട​തി അ​ല​ക്ഷ്യ ഹ​ര​ജി​യി​ലാ​ണ് ന​ട​പ​ടി.

പൊ​ളി​ക്കു​ന്ന​തി​ന് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വ്യ​ക്ത​മാ​ക്കി വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്ങ്മൂ​ലം സ​മ​ര്‍പ്പി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ​ക്ക്​ നി​ർ​ദേ​ശം ന​ല്‍കി​യി​രി​ക്കു​ന്ന​ത്. കേ​സ് വീ​ണ്ടും 29ന്​ ​പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ഹൈ​കോ​ട​തി നി​ര്‍ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചൊ​വാ​ഴ്ച ന​ഗ​ര​സ​ഭ​യി​ല്‍ വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളു​ടെ​യും സ്റ്റാ​ൻ​ഡി​ങ്ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍മാ​രു​ടെ​യും യോ​ഗം ചേ​ര്‍ന്നി​രു​ന്നു. തു​ട​ര്‍ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന്​ ​അ​ടി​യ​ന്ത​ര കൗ​ണ്‍സി​ല്‍ യോ​ഗം ചേ​രു​ന്നു​ണ്ട്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ കൗ​ണ്‍സി​ലി​ല്‍ വി​ശ​ദീ​ക​രി​ക്കും.

നി​ല​വി​ൽ പു​തി​യ കെ​ട്ടി​ടം നി​ര്‍മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ത്തി‍െൻറ രൂ​പ​രേ​ഖ സം​ബ​ന്ധി​ച്ച്​ ആ​ര്‍കി​ടെ​ക്റ്റു​മാ​രാ​യി ച​ര്‍ച്ച ന​ട​ത്തി​യി​രു​ന്നു. നാ​ലു ക​മ്പ​നി​ക​ള്‍ ന​ഗ​ര​സ​ഭ​യെ സ​മീ​പി​ക്കു​ക​യും ഇ​വ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ഇ​വ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തും.

അ​തേ​സ​മ​യം, കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ബ​ദ​ല്‍ മാ​ര്‍ഗം ക​ണ്ടെ​ത്താ​ന്‍ പ​ല വ്യാ​പാ​രി​ക​ള്‍ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thirunakkara
News Summary - HC intervenes in the shopping complex issue in thirunakkara bus stand
Next Story