പാടത്ത് വട്ടച്ചാഴിയുടെ ഉപദ്രവം; നെൽച്ചെടി കരിഞ്ഞുണങ്ങുന്നു
text_fieldsകരിംചാഴി ബാധിച്ച പാടശേഖരം
കോട്ടയം: ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ വട്ടച്ചാഴി (കരിംചാഴി)യുടെ ഉപദ്രവം. കുമരകം, നാട്ടകം പ്രദേശങ്ങളിലെ 60 ദിവസത്തിനു മുകളിൽ പ്രായമായ നെൽച്ചെടിയിലാണ് വട്ടച്ചാഴിയുടെ ആക്രമണം കണ്ടത്. ഇതുമൂലം നെൽച്ചെടികൾ വ്യാപകമായി കരിഞ്ഞുണങ്ങുകയാണ്. വട്ടച്ചാഴി ഉപദ്രവം ഉണ്ടായ പാടശേഖരങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.
പ്രതിരോധം
കീടത്തിന്റെ ആക്രമണം കുറക്കാൻ പാടത്ത് 24 മണിക്കൂർ വെള്ളം കെട്ടിനിർത്തണം. ഇതുവഴി ചാഴിയുടെ മുട്ടയും കുഞ്ഞുങ്ങളും നശിക്കും. അതിനുശേഷം വെള്ളം ഒഴുക്കിക്കളഞ്ഞ് അസഫേറ്റ് എന്ന കീടനാശിനി ഒരേക്കറിന് 320 ഗ്രാം എന്ന കണക്കിൽ നെൽച്ചെടിയുടെ ചുവട്ടിൽ വീഴത്തക്കവിധം തളിക്കുക. കൂടാതെ പാടത്ത് അമ്ലതമൂലം നെൽച്ചെടികൾ കരിഞ്ഞുപോവുന്നുണ്ട്. ഇലപ്പേനുകളുടെ ആക്രമണത്തിന് സമാനമായ ലക്ഷണങ്ങളാണ് ഇതിനും. അമ്ലത നിയന്ത്രിക്കാൻ പാടശേഖരങ്ങളിൽ ഏക്കർ ഒന്നിന് 100 കിലോഗ്രാം കുമ്മായ വസ്തുക്കൾ ഉപയോഗിക്കുകയും വെള്ളം കയറ്റി ഇറക്കുകയും വേണം. കാത്സ്യം സിലിക്കേറ്റ് ഏക്കറിന് 100 കിലോഗ്രാം എന്ന തോതിൽ നൽകുന്നത് പുളിയെ ശമിപ്പിക്കുന്നതിന് ഫലപ്രദമായി കണ്ടുവരുന്നതായും കൃഷി ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

