ഹാപ്പി പ്ലസ്; പുനർമൂല്യനിർണയത്തിൽ അഹ്സനക്ക് ഫുൾ എ പ്ലസ്
text_fieldsഫുൾ എ പ്ലസ് നേടിയ അഹ്സനക്കൊപ്പം മാതാപിതാക്കൾ
പാറത്തോട്: പത്താംക്ലാസ് പരീക്ഷ കഴിഞ്ഞപ്പോൾ അധ്യാപകരും കൂട്ടുകാരും വീട്ടുകാരും അഹ്സനയിൽ ഫുൾ എപ്ലസ് ഉറപ്പിച്ചിരുന്നു. എന്നാൽ, ഫലം വന്നപ്പോൾ രണ്ട് വിഷയത്തിൽ അത് നഷ്ടമായി. ശനിയാഴ്ച പുനർമൂല്യനിർണയത്തിൽ ഫലം ഫുൾ എ പ്ലസ്. ഇതോടെ സങ്കടത്തിൽനിന്ന് വിജയ പടവുകൾ കയറിയ അഹ്സനക്ക് ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്.
സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനായ ഇടക്കുന്നം പുത്തൻപുരക്കൽ പി.എം. ഷബീക്കിന്റെയും ഇടക്കുന്നം ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക ടി.പി. ഷീബയുടെയും മകളാണ്, ഇടക്കുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ അഹ്സന. നേരത്തേ ഇംഗ്ലീഷ്, സോഷ്യൽസയൻസ് വിഷയങ്ങളിലാണ് എ പ്ലസ് നഷ്ടമായത്.
ആശ്വാസ വാക്കുകളുമായി കുടുംബക്കാരും കൂട്ടുകാരും അധ്യാപകരുമെത്തിയെങ്കിലും അഹ്സനയുടെ സങ്കടത്തിന് കുറവുണ്ടായില്ല. ഇതോടെ മൂല്യനിർണയത്തിനു നൽകാൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

