Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎച്ച്1എന്‍1; പ്രതിരോധ...

എച്ച്1എന്‍1; പ്രതിരോധ പ്രവർത്തനം ഊജിതമാക്കി ആരോഗ്യ വകുപ്പ്

text_fields
bookmark_border
എച്ച്1എന്‍1; പ്രതിരോധ പ്രവർത്തനം ഊജിതമാക്കി ആരോഗ്യ വകുപ്പ്
cancel

കാഞ്ഞിരപ്പള്ളി: കപ്പാട് മേഖലയില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവാവിന് എച്ച്1എന്‍1 സ്ഥിരീകരിച്ചിരുന്നു. പനി ബാധിച്ച് നാല് ദിവസം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് കോട്ടയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇവിടെ ചികിത്സയിലായിരിക്കെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പ്രോട്ടോകോള്‍ പ്രകാരമായിരുന്നു മരണാനന്തര ചടങ്ങുകള്‍ നടത്തിയത്. രോഗം സ്ഥിരീകരിച്ച ആളുമായി കോണ്‍ടാക്ടിലുള്ളവരുടെയും വീട്ടുകാരുടെയും അടക്കം 22 പേരുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. അടുത്തിടപഴകിയ ഏഴുപേരാണുള്ളത്. കോണ്‍ടാക്ട് പട്ടികയിലുള്ളവര്‍ക്കാര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

രോഗലക്ഷണങ്ങളുള്ളവര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗുളിക നല്‍കുന്നതിന് സ്റ്റോക്കുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രോഗലക്ഷണം സ്ഥിരീകരിച്ച സ്ഥലത്തെ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലെ വീടുകളിലെത്തി ആരോഗ്യ പ്രവര്‍ത്തകർ വിവരശേഖരണം നടത്തി. പനി, മറ്റ് രോഗലക്ഷണം എന്നിവ സംബന്ധിച്ചാണ് പരിശോധന നടത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsH1N1Health DepartmentKottayam
News Summary - H1N1; Health Department steps up preventive measures
Next Story