Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹ​രി​ത​ച​ട്ട പാ​ല​നം:...

ഹ​രി​ത​ച​ട്ട പാ​ല​നം: 100 മാ​ര്‍ക്കും നേ​ടി ജി​ല്ല ഹോ​മി​യോ ആ​ശു​പ​ത്രി ഒ​ന്നാ​മ​ത്

text_fields
bookmark_border
ഹ​രി​ത​ച​ട്ട പാ​ല​നം: 100 മാ​ര്‍ക്കും നേ​ടി ജി​ല്ല ഹോ​മി​യോ ആ​ശു​പ​ത്രി ഒ​ന്നാ​മ​ത്
cancel
camera_alt

ജി​ല്ല ഹോ​മി​യോ ആ​ശു​പ​ത്രി ടെ​റ​സി​ലെ പ​ച്ച​ക്ക​റി കൃ​ഷി

കോ​ട്ട​യം: ഹ​രി​ത​ച​ട്ട പാ​ല​ന​ത്തി​ല്‍ നൂ​റി​ല്‍ നൂ​റു​മാ​ര്‍ക്കും നേ​ടി ജി​ല്ല ഹോ​മി​യോ ആ​ശു​പ​ത്രി മാ​തൃ​ക ഹ​രി​ത ഓ​ഫി​സാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലെ മി​ക​വ് പ​രി​ഗ​ണി​ച്ച് ഹ​രി​ത കേ​ര​ളം മി​ഷ​നാ​ണ് പു​ര​സ്കാ​രം ന​ല്‍കി​യ​ത്.

ഹ​രി​ത കേ​ര​ളം മി​ഷ‍െൻറ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള​നു​സ​രി​ച്ച് ചി​ട്ട​യാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ഒ​ന്ന​ര വ​ര്‍ഷ​മാ​യി നാ​ഗ​മ്പ​ട​ത്തെ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​വ​രു​ന്ന​ത്. ജീ​വ​ന​ക്കാ​ര്‍ പ്ലാ​സ്​​റ്റി​ക് ഒ​ഴി​വാ​ക്കി സ്​​റ്റീ​ല്‍ പാ​ത്ര​ങ്ങ​ളും ബോ​ട്ടി​ലു​ക​ളു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ട​ലാ​സ് മാ​ലി​ന്യം ത​ള്ളാ​ൻ ജീ​വ​ന​ക്കാ​ര്‍ സ്വ​യം നി​ര്‍മി​ച്ച ജൈ​വ​ബി​ന്നു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പൊ​തു​ജ​ന ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​കൃ​തി സൗ​ഹൃ​ദ​ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പൂ​ര്‍ണ​മാ​യി പാ​ലി​ക്കു​ന്നു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കു​പ്പി​ക​ളി​ല്‍ അ​ല​ങ്കാ​ര ചെ​ടി​ക​ള്‍ ന​ട്ട് അ​ക​ത്ത​ളം മോ​ടി​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

കു​മാ​ര​ന​ല്ലൂ​ര്‍ കൃ​ഷി​ഭ​വ‍ൻ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ട്ടു​പ്പാ​വ് കൃ​ഷി​ക്കും ജീ​വ​ന​ക്കാ​ര്‍ സ​മ​യം ക​ണ്ടെ​ത്തു​ന്നു. ത​ക്കാ​ളി, വെ​ണ്ട എ​ന്നി​വ​യു​ടെ വി​ള​വെ​ടു​പ്പ് പൂ​ര്‍ത്തി​യാ​ക്കി ര​ണ്ടാം ഘ​ട്ട കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചു. വ​കു​പ്പി‍െൻറ പ്ര​ത്യേ​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 200 ഗ്രോ​ബാ​ഗു​ക​ളി​ലാ​യി വെ​ണ്ട​യും കോ​ളി​ഫ്ല​വ​റും കൃ​ഷി ചെ​യ്യു​ന്നു.

ആ​ശു​പ​ത്രി​യി​ലെ ഭ​ക്ഷ​ണ അ​വ​ശി​ഷ്​​ടം പ​ച്ച​ക്ക​റി​ക​ള്‍ക്ക് വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. അ​ജൈ​വ മാ​ലി​ന്യം ന​ഗ​ര​സ​ഭ​യി​ലെ ഹ​രി​ത​ക​ര്‍മ​സേ​ന​ക്ക് കൈ​മാ​റും. ശ​ല​ഭോ​ദ്യാ​നം, ജൈ​വ​വേ​ലി എ​ന്നി​വ​യും ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​ന​രു​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത പാ​സ്​​റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ള്‍ക്ക് ആ​ശു​പ​തി​യി​ല്‍ പൂ​ര്‍ണ നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Netaji Homeopathy HospitalGreen Law Enforcement
News Summary - Green Law Enforcement: Netaji Homeopathy Hospital 1st for 100s
Next Story