Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസർക്കാർ വിവരങ്ങൾ...

സർക്കാർ വിവരങ്ങൾ ലളിതഭാഷയിൽ നൽകണം –വൈക്കം മധു

text_fields
bookmark_border
Government information should be provided in simple language - Vaikom Madhu
cancel
camera_alt

മ​ല​യാ​ള ദി​നാ​ഘോ​ഷ​ത്തി​െൻറ​യും ഭ​ര​ണ​ഭാ​ഷ വാ​രാ​ഘോ​ഷ​ത്തി​െൻറ​യും ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം എ.​ഡി.​എം ജി​നു പു​ന്നൂ​സ് നി​ർ​വ​ഹി​ക്കു​ന്നു

കോ​ട്ട​യം: സാ​ധാ​ര​ണ​ക്കാ​രും ന​വ​സാ​ക്ഷ​ര​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​ശ്ര​യ​മി​ല്ലാ​തെ മ​ന​സ്സി​ലാ​കും​വി​ധം ല​ളി​ത​ഭാ​ഷ​യി​ൽ സ​ർ​ക്കാ​ർ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് ജീ​വ​ന​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഗ്ര​ന്ഥ​കാ​ര​നും മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ വൈ​ക്കം മ​ധു പ​റ​ഞ്ഞു.

വി​വ​ര-​പൊ​തു​ജ​ന സ​മ്പ​ർ​ക്ക വ​കു​പ്പും ജി​ല്ല ഭ​ര​ണ​കൂ​ട​വും സം​ഘ​ടി​പ്പി​ച്ച മ​ല​യാ​ള ദി​നാ​ഘോ​ഷ​ത്തി​െൻറ​യും ഭ​ര​ണ​ഭാ​ഷ വാ​രാ​ഘോ​ഷ​ത്തി​െൻറ​യും ജി​ല്ല​ത​ല ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ശ​യ സം​വേ​ദ​നം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്ന​തി​ന് മ​ല​യാ​ള​ഭാ​ഷ​യി​ലെ​ത​ന്നെ വാ​ക്കു​ക​ളും പ​ദ​ങ്ങ​ളും വാ​ച​ക​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം. മ​ല​യാ​ള​ത്തി​ൽ വേ​രു​റ​ച്ചു​പോ​യ ചി​ല പ​ദ​ങ്ങ​ൾ അ​വ മ​റ്റ് ഭാ​ഷ​യി​ലു​ള്ള​താ​ണെ​ങ്കി​ലും സ്വീ​ക​രി​ക്കു​ന്ന​തി​ൽ അ​പ​ക​ർ​ഷ​ബോ​ധം ഉ​ണ്ടാ​കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ല​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് എ.​ഡി.​എം ജി​നു പു​ന്നൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ-​പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് മേ​ഖ​ല ഉ​പ​ഡ​യ​റ​ക്ട​ർ കെ.​ആ​ർ. പ്ര​മോ​ദ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ പി.​ജി. രാ​ജേ​ന്ദ്ര​ബാ​ബു ജീ​വ​ന​ക്കാ​ർ​ക്ക് ഭ​ര​ണ​ഭാ​ഷ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​ല​യാ​ളം ഭ​ര​ണ​ഭാ​ഷ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ മി​ക​വു​പു​ല​ർ​ത്തി​യ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ത്തി​നു​ള്ള പു​ര​സ്‌​കാ​രം മ​ണ​ർ​കാ​ട് പ്രാ​ദേ​ശി​ക കോ​ഴി​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​വും ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പു​ര​സ്‌​കാ​രം മൃ​ഗ​സം​ര​ക്ഷ​ണ ജി​ല്ല ഓ​ഫി​സ്​ ജീ​വ​ന​ക്കാ​രി ധ​ന്യാ ദേ​വ​രാ​ജ​നും ച​ട​ങ്ങി​ൽ ഏ​റ്റു​വാ​ങ്ങി. ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ എ. ​അ​രു​ൺ കു​മാ​ർ, ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഒ.​ടി. ത​ങ്ക​ച്ച​ൻ, സാ​ക്ഷ​ര​ത മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​വി.​വി. മാ​ത്യു, അ​സി​സ്​​റ്റ​ൻ​റ്​ എ​ഡി​റ്റ​ർ കെ.​ബി. ശ്രീ​ക​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജീ​വ​ന​ക്കാ​ർ​ക്കാ​യി മ​ത്സ​രം അ​ഞ്ചി​ന്
കോ​ട്ട​യം: ഭ​ര​ണ​ഭാ​ഷ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വ​ര-​പൊ​തു​ജ​ന സ​മ്പ​ർ​ക്ക വ​കു​പ്പും ജി​ല്ല ഭ​ര​ണ​കൂ​ട​വും സം​യു​ക്ത​മാ​യി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി ഭാ​ഷാ​പ​രി​ച​യ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ന​വം​ബ​ർ അ​ഞ്ചി​ന്​ രാ​വി​ലെ 11 മു​ത​ൽ ക​ല​ക്‌​ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് മ​ത്സ​രം. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ പേ​രു​വി​വ​രം 9496478849 എ​ന്ന വാ​ട്‌​സ്​​ആ​പ്​ ന​മ്പ​റി​ൽ പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 0481 2562558.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalamVaikom Madhu
News Summary - Government information should be provided in simple language - Vaikom Madhu
Next Story