Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയു​വാ​വി​നെ...

യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച ഗു​ണ്ടാ​സം​ഘാം​ഗം​ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച ഗു​ണ്ടാ​സം​ഘാം​ഗം​ അ​റ​സ്​​റ്റി​ൽ
cancel

കോ​ട്ട​യം: പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​െൻറ പേ​രി​ലെ ത​ർ​ക്ക​ത്തി​​െ​നാ​ടു​വി​ൽ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച ഗു​ണ്ടാ​സം​ഘാം​ഗം​ അ​റ​സ്​​റ്റി​ൽ. ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ പേ​രോ​ത്ത് ജി​ബി​ൻ ബി​നോ​യി​യെ​യാ​ണ് (കു​രു​ടി -24) കോ​ട്ട​യം വെ​സ്​​റ്റ്​ സ്‌​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ഇ​ൻ​സ്‌​പെ​ക്ട​ർ എം.​ജെ. അ​രു​ണി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കാ​രാ​പ്പു​ഴ സ്വ​ദേ​ശി​യാ​യ വി​ഘ്‌​നേ​ഷി​നാ​ണ്​ കു​ത്തേ​റ്റ​ത്. കാ​രാ​പ്പു​ഴ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യു​മാ​യി വി​ഘ്‌​നേ​ഷ്​ സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ വി​ഘ്‌​നേ​ഷി​നെ ത​ട​ഞ്ഞു​നി​ർ​ത്തി ജി​ബി​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത്​ വാ​ക്കു​ത​ർ​ക്ക​മാ​കു​ക​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കോ​ട്ട​യം ത​ട​ത്തി​പ്പ​റ​മ്പ്​ ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. ഒ​രു​മാ​സം മു​മ്പാ​ണ്​ ജി​ബി​ൻ ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി​യ​ത്. 2019 ഒ​ക്ടോ​ബ​റി​ൽ ഇ​തേ പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തി​െൻറ​പേ​രി​ൽ കാ​രാ​പ്പു​ഴ പ​യ്യ​മ്പ​ള്ളി​ച്ചി​റ​യി​ൽ സു​ജി​ത്തി​നെ (23) ജി​ബി​ൻ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു. ഈ ​കേ​സി​ൽ ജി​ബി​നെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ, മ​റ്റൊ​രു ക്രി​മി​ന​ൽ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ജി​ബി​ൻ ഒ​രു​മാ​സം മു​മ്പാ​ണ്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്​ ജി​ബി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goons
News Summary - goons arrested
Next Story