കാപ്പ ചുമത്തിയ ഗുണ്ട ജയിലിൽ
text_fieldsഅച്ചു സന്തോഷ്
കോട്ടയം: ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ അതിരമ്പുഴ കോട്ടമുറി പ്രിയദർശിനി കോളനി തൊട്ടിമാലിയിൽ അച്ചു സന്തോഷിനെ കാപ്പ ചുമത്തി പൊലീസ് തടങ്കലിലാക്കി. കോട്ടയം ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കൊലപാതകശ്രമം, പൊലീസ്- എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരായ നടപടി.
കലക്ടർ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് ഉത്തരവിട്ടതിനുപിന്നാലെ ഏറ്റുമാനൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലാക്കി.
നിരോധിത മയക്കുമരുന്നുകൾ കൈവശം സൂക്ഷിക്കുക, കൊലപാതകശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് മുമ്പ് കാപ്പാ നടപടി നേരിട്ടിരുന്നു.
2020 ഡിസംബറിൽ അതിരമ്പുഴ കോട്ടമുറി ഭാഗത്ത് ഏറ്റുമാനൂർ സ്റ്റേഷനിലെ പൊലീസ് വാഹനം കേടുപാടുകൾ വരുത്തിയശേഷം ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കമ്പിവടിക്ക് ആക്രമിച്ചു. ഈ കേസിൽ തൊടുപുഴ മുട്ടം ജയിലിൽ വിചാരണത്തടവുകാരനായി കഴിയുന്നതിനിടെയാണ് കാപ്പാ നിയമപ്രകാരം അറസ്റ്റ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

