ആട് മോഷ്ടാക്കളെ പിടികൂടി
text_fieldsആട് മോഷണത്തിൽ പിടിയിലായ പ്രതികൾ
കഞ്ഞിക്കുഴി: ആടുകളെ മോഷ്ടിച്ച് കടത്തുന്ന സംഘത്തെ കഞ്ഞിക്കുഴി പൊലീസ് പിടികൂടി. എറണാകുളം സ്വദേശി കണ്ടത്തിൽവീട്ടിൽ മുഹമ്മദ് (50), ബന്ധുക്കളായ അനസ് (36), ഷൈൻ (34) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ആടുകളെ കടത്താൻ ഉപയോഗിച്ച മാരുതിവാനും ബൈക്കും പിടിച്ചെടുത്തു.
ആട് വ്യാപാരികളായ ഇവർ ഗ്രാമങ്ങളിൽചെന്ന് ഓരോ വീട്ടിലെയും ആടുകളെ കണ്ടുവെക്കും. പിന്നീട് ആളില്ലാത്ത സമയം നോക്കി ആടുകളെ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയാണ് ചെയ്യുക. ഞായറാഴ്ച പഴയരിക്കണ്ടം സ്വദേശിയുടെ വീട്ടിലെ രണ്ട് ആടുകളെയാണ് ഇവർ കടത്തിയത്.
കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കാണാതെ വന്നതോടെ വീട്ടുകാർ ഉടൻ പൊലീസിൽ വിവരം അറിയിച്ചു. കഞ്ഞിക്കുഴി പൊലീസ് ഇൻസ്പെക്ടർ മാത്യു ജോർജിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെയും ആടിനെയും മുള്ളരിങ്ങാടിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു.
എസ്.ഐ കെ.ജി. തങ്കച്ചൻ, സിവിൽ പൊലീസ് ഓഫിസർമാരായ എ.ജെ. ജയൻ, എം. ജോബി, പി.ജെ. ജനിൻ, ബിനു സെബാസ്റ്റ്യൻ എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.

