Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ബി.ബി.എസ് കിട്ടിയെന്ന് പറഞ്ഞ് ഹോസ്റ്റലിൽ കയറിയ ശേഷം മുങ്ങിയ പെൺകുട്ടിയെ കണ്ടെത്തി

text_fields
bookmark_border
എം.ബി.ബി.എസ് കിട്ടിയെന്ന് പറഞ്ഞ് ഹോസ്റ്റലിൽ കയറിയ ശേഷം മുങ്ങിയ പെൺകുട്ടിയെ കണ്ടെത്തി
cancel

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം ല​ഭി​ച്ച​താ​യി ര​ക്ഷി​താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ ക​യ​റു​ക​യും പി​ന്നീ​ട് കാ​ണാ​താ​കു​ക​യും ചെ​യ്ത പെ​ൺ​കു​ട്ടി​യെ ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് എ​റ​ണാ​കു​ള​ത്ത് നി​ന്ന്​ പി​ടി​കൂ​ടി ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു. എ​റ​ണാ​കു​ളം മേ​ത്ത​ല സ്വ​ദേ​ശി​യാ​യ 21കാ​രി​യാ​ണ് പി​ടി​യി​ലാ​യ​ത്.

എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം ആ​യ​താ​യും തു​ട​ർ​ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കി​യ​തി​നാ​ല്‍ ഹോ​സ്റ്റ​ലി​ല്‍ ചേ​ര​ണ​മെ​ന്നും വീ​ട്ടു​കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ബ​ന്ധു​ക്ക​ള്‍ക്കൊ​പ്പം യു​വ​തി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ളെ പു​റ​ത്തു​നി​ര്‍ത്തി യു​വ​തി വ​നി​ത ഹോ​സ്റ്റ​ലി​നു​ള്ളി​ലേ​ക്ക് ക​യ​റി​പ്പോ​യി. ഏ​റെ​സ​മ​യം ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചെ​ത്താ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ള്‍ ആ​ശ​ങ്ക​യി​ലാ​യി. മ​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​താ​യ​തോ​ടെ മാ​താ​വ് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ല്‍കി. പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

പ​രി​ശോ​ധ​ന​യി​ൽ യു​വ​തി എ​റ​ണാ​കു​ള​ത്തെ എ.​ടി.​എം. കൗ​ണ്ട​റി​ല്‍ ക​യ​റി​യ​താ​യി ക​ണ്ടെ​ത്തി. തു​ട​ര്‍ന്ന് എ.​ടി.​എം കൗ​ണ്ട​റി​ന് സ​മീ​പ​ത്തെ പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്‌ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​ക്ക് എം.​ബി.​ബി.​എ​സ് ​പ്ര​വേ​ശ​നം ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നും ക​ള്ളം പൊ​ളി​യു​മെ​ന്ന ഭ​യ​ത്താ​ലാ​ണ് ഹോ​സ്റ്റ​ലി​ൽ​നി​ന്ന് മു​ങ്ങി​യ​തെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​രും പൊ​ലീ​സും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Girl found drowned after checking into hostel claiming to have MBBS
Next Story