Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഫാ. ജോർജ്...

ഫാ. ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപത സഹായമെത്രാൻ

text_fields
bookmark_border
ഫാ. ജോർജ് കുരിശുംമൂട്ടിൽ കോട്ടയം അതിരൂപത സഹായമെത്രാൻ
cancel

കോ​ട്ട​യം: അ​തി​രൂ​പ​ത​ക്ക്​ ഒ​രു സ​ഹാ​യ​മെ​ത്രാ​ൻ കൂ​ടി. മ​ല​ങ്ക​ര വി​ഭാ​ഗം വി​കാ​രി ജ​ന​റാ​ളും റാ​ന്നി ക്​​നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി വി​കാ​രി​യു​മാ​യ ഫാ.​ജോ​ർ​ജ്​ കു​രി​ശും മൂ​ട്ടി​ലി​നെ സ​ഹാ​യ​മെ​ത്രാ​നാ​യി ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ നി​യോ​ഗി​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഇ​ന്ത്യ​ൻ സ​മ​യം 3.30 ന് ​റോ​മി​ലും സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ്​ ആ​ല​ഞ്ചേ​രി കാ​ക്ക​നാ​ട് മൗ​ണ്ട് സെൻറ്​ തോ​മ​സി​ലും നി​ർ​വ​ഹി​ച്ചു.

അ​തി​രൂ​പ​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ശ​നി​യാ​ഴ്​​ച കോ​ട്ട​യം ക്രി​സ്​​തു​രാ​ജ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന കു​ർ​ബാ​ന​മ​ധ്യേ ആ​ർ​ച്ബി​ഷ​പ്​ മാ​ർ മാ​ത്യൂ മൂ​ല​ക്കാ​ട്ടും പു​തി​യ ഇ​ട​യ​െൻറ നി​യ​മ​ന​വി​വ​രം അ​റി​യി​ച്ചു. അ​പ്പ​സ്‌​തോ​ലി​ക് ന്യൂ​ൺ​ഷേ​റ്റ​റി​ൽ നി​ന്നു​ള്ള നി​യ​മ​ന ഉ​ത്ത​ര​വ് അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഡോ. ​ജോ​ൺ ചേ​ന്നാ​കു​ഴി വാ​യി​ച്ചു. ഗീ​വ​ർ​ഗീ​സ്​ മാ​ർ അ​പ്രേം എ​ന്ന പേ​രി​ലാ​കും ക​ലാ​കാ​ര​ൻ​കൂ​ടി​യാ​യ നി​യു​ക്​​ത​മെ​ത്രാ​ൻ അ​റി​യ​പ്പെ​ടു​ക. മെ​​ത്രാ​ഭി​ഷേ​കം പി​ന്നീ​ട്​ ന​ട​ക്കും.

2019 മു​ത​ൽ കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ ക്നാ​നാ​യ മ​ല​ങ്ക​ര സ​മൂ​ഹ​ത്തി​െൻറ വി​കാ​രി ജ​ന​റ​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​ർ​ജ് കു​രി​ശും​മൂ​ട്ടി​ൽ പ​ത്ത​നം​തി​ട്ട ക​റ്റോ​ട്​ സ്വ​ദേ​ശി​യാ​ണ്.

ക​റ്റോ​ട്‌ സെൻറ്​ മേ​രി​സ് മ​ല​ങ്ക​ര ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യി​ലെ കു​രി​ശും​മൂ​ട്ടി​ൽ പ​രേ​ത​രാ​യ അ​ല​ക്‌​സാ​ണ്ട​ർ-​അ​ച്ചാ​മ്മ ദ​മ്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ പു​ത്ര​നാ​യി 1961 ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​നാ​ണ്​ ജ​ന​നം.

തി​രു​വ​ല്ല എ​സ്.​സി.​എ​സ് സ്​​കൂ​ളി​ലെ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം എ​സ്. എ​ച്ച്. മൗ​ണ്ട് മൈ​ന​ർ സെ​മി​നാ​രി​യി​ൽ ചേ​ർ​ന്നു. ത​ത്ത്വ​ശാ​സ്ത്ര​വും ദൈ​വ​ശാ​സ്ത്ര​വും മം​ഗ​ലാ​പു​രം സെൻറ്​ ജോ​സ​ഫ്സ് സെ​മി​നാ​രി​യി​ൽ പൂ​ർ​ത്തി​യാ​ക്കി.1987 ഡി​സം​ബ​ർ 28ന് ​കോ​ട്ട​യം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ലി​ൽ മാ​ർ കു​ര്യ​ക്കോ​സ്​ കു​ന്ന​ശ്ശേ​രി​ൽ​നി​ന്ന്​ പ​ട്ടം സ്വീ​ക​രി​ച്ചു.

അ​തി​രൂ​പ​ത മൈ​ന​ർ സെ​മി​നാ​രി വൈ​സ് റെ​ക്ട​ർ, ബം​ഗ​ളൂ​ർ ഗു​രു​കു​ലം വൈ​സ് റെ​ക്ട​ർ എ​ന്നീ ചു​മ​ത​ല​ക​ളി​ലും തു​രു​ത്തി​ക്കാ​ട്, ഇ​ര​വി​പേ​രൂ​ർ, ചി​ങ്ങ​വ​നം, കു​റ്റൂ​ർ, ഓ​ത​റ, തെ​ങ്ങേ​ലി, റാ​ന്നി പ​ള്ളി​ക​ളി​ൽ വി​കാ​രി​യാ​യും അ​തി​രൂ​പ​ത​യി​ലെ ഹാ​ദൂ​സ ക്രൈ​സ്ത​വ ക​ലാ​കേ​ന്ദ്ര​ത്തി​െൻറ ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു. ലെ​ബ​നോ​നി​ലെ (ക്ലാ​സി​ക്‌) മാ​റോ​ണൈ​റ്റ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും ഐ​ക്ക​ണോ​ഗ്രാ​ഫി​യി​ൽ മാ​സ്​​റ്റ​ർ ബി​രു​ദം നേ​ടി​യി​ട്ടു​ള്ള ഫാ.​ജോ​ർ​ജ്​ കാ​ക്ക​നാ​ട് മൗ​ണ്ട് സെൻറ്​ തോ​മ​സ്, വ​ട​വാ​തൂ​ർ സെ​മി​നാ​രി, തി​രു​വ​ല്ല സെൻറ്​ ജോ​ൺ​സ് ക​ത്തീ​ഡ്ര​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ദേ​വാ​ല​യ​ങ്ങ​ളി​ൽ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ പ്ര​ശ​സ്ത​മാ​ണ്.

കോ​ട്ട​യം അ​തി​രൂ​പ​ത (മ​ല​ങ്ക​ര) മു​ൻ വി​കാ​രി ജ​ന​റ​ൽ പ​രേ​ത​നാ​യ ഫാ. ​തോ​മ​സ് കു​രി​ശും​മൂ​ട്ടി​ൽ ഇ​ദ്ദേ​ഹ​ത്തി​െൻറ പി​തൃ സ​ഹോ​ദ​ര​നാ​ണ്. മ​ല​ങ്ക​ര വി​ഭാ​ഗ​ത്തി​െൻറ ചു​മ​ത​ല​യാ​യി​രി​ക്കും നി​യു​ക്​​ത മെ​ത്രാ​ന്​. മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശ്ശേ​രി​ലാ​ണ്​ നി​ല​വി​ലു​ള്ള സ​ഹാ​യ​മെ​ത്രാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArchdioceseGeorge Kurisummoottil
Next Story