Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലോറിക്ക് തീപിടിച്ചു;...

ലോറിക്ക് തീപിടിച്ചു; ദുരന്തം ഒഴിവായി

text_fields
bookmark_border
ലോറിക്ക് തീപിടിച്ചു; ദുരന്തം ഒഴിവായി
cancel

കൊ​ച്ചി: കോ​ട്ട​യം-​എ​റ​ണാ​കു​ളം റൂ​ട്ടി​ലെ നീ​ർ​പ്പാ​റ​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ ക​യ​റ്റി വ​ന്ന ലോ​റി​ക്ക് തീ​പി​ടി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ നീ​ർ​പ്പാ​റ അ​സീ​സി മൗ​ണ്ട് സ്കൂ​ളി​ന് സ​മീ​പ​മാ​ണ് ഹി​ന്ദു​സ്ഥാ​ൻ ഗ്യാ​സ് ഏ​ജ​ൻ​സി​യു​ടെ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ്​​നി​ര​ക്ഷാ സേ​ന​യും പൊ​ലീ​സു​മെ​ത്തി ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ​യ​ണ​ച്ചു.

ലോ​റി​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. ബാ​റ്റ​റി​യി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ ​പി​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട കോ​ട്ട​യം സം​ക്രാ​ന്തി സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ രാ​ഹു​ൽ രാ​ജു ബാ​റ്റ​റി ബ​ന്ധം വി​ച്ഛേ​ദി​ച്ച് പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. തീ ​ആ​ളി​ക്ക​ത്തി​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും സ്തം​ഭി​ച്ചു.

കാ​ലി സി​ലി​ണ്ട​റാ​യി​രു​ന്നു ലോ​റി​യി​ൽ. അ​ഗ്​​നി​ര​ക്ഷാ സേ​ന ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​പ്പോ​ൾ വാ​ഹ​ന​ത്തിെൻറ മു​ൻ​ഭാ​ഗം ക​ത്തു​ക​യാ​യി​രു​ന്നു. ഡീ​സ​ൽ ടാ​ങ്കി​ലേ​ക്കും സി​ലി​ണ്ട​റു​ക​ളി​ലേ​ക്കും പ​ട​രാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് അ​വ​ർ ആ​ദ്യം സ്വീ​ക​രി​ച്ച​ത്. ഇ​ത് അ​പ​ക​ട​ത്തിെൻറ വ്യാ​പ്തി കു​റ​ച്ചു.

മു​ള​ന്തു​രു​ത്തി, തൃ​പ്പൂ​ണി​ത്തു​റ, വൈ​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി മൂ​ന്ന് യൂ​നി​റ്റ് ഫ​യ​ർ​ഫോ​ഴ്സാ​ണ് എ​ത്തി​യ​ത്. മു​ള​ന്തു​രു​ത്തി ഫ​യ​ർ സ്​​റ്റേ​ഷ​നി​ലെ അ​സി.​സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ.​കെ.​സുേ​ര​ന്ദ്ര​ൻ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫി​സ​ർ കെ.​വി. ജ​യ​കു​മാ​ർ, അ​ഭി​ലാ​ഷ് മോ​ഹ​ൻ, ജെ.​ലി​ജോ, വി.​അ​ജി, കെ.​എ​സ്.​സ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gas cylinderlorry accident
News Summary - Gas cylinder lorry caches fire
Next Story