ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഷെഡിന് തീപിടിച്ചു
text_fieldsതീപിടിച്ച് വീട്ടുപകരണങ്ങൾ നശിച്ച നിലയിൽ
എരുമേലി: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കുടുംബം താമസിച്ചിരുന്ന താൽക്കാലിക ഷെഡിന് തീപിടിച്ചു. വീട്ടുകാർ സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. എരുമേലി ഗ്രാമപഞ്ചായത്തിലെ പമ്പാവാലി വാർഡിൽ മൂക്കൻപെട്ടി അഴുതമുന്നിയിൽ കിഴക്കേചുടുകാട്ടിൽ കാസിമിന്‍റെ വീടിനോട് ചേർന്ന ഷെഡിലാണ് അപകടം.
കാസിമിന്‍റെ വീടുപണി നടക്കുന്നതിനാൽ കുടുംബം താൽക്കാലിക ഷെഡിലായിരുന്നു താമസം. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഈ സമയം കാസിമും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. പൊട്ടിത്തെറി ശബ്‌ദവും തീയും കണ്ട് നാട്ടുകാർ ഓടിയെത്തി തീയണക്കുകയായിരുന്നു. വീട്ടുപകരണങ്ങൾ നശിച്ചു. സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വാർഡ് അംഗം ടോം കാലായിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

