മണിപ്പുഴ തോട്ടിൽ മാലിന്യം തള്ളി
text_fieldsമണിപ്പുഴ തോട്ടിൽ മാലിന്യം തള്ളിയ നിലയിൽ
കോട്ടയം: മണിപ്പുഴ തോട്ടിൽ മാലിന്യം തള്ളി. 40ഓളം ചാക്കിലായി പച്ചക്കറി മാലിന്യവും മാസാംവശിഷ്ടങ്ങളുമാണ് വെള്ളിയാഴ്ച രാത്രിയിൽ സാമൂഹികവിരുദ്ധർ തോട്ടിൽ തള്ളിയത്.
ദുർഗന്ധത്തെതുടർന്ന് നാട്ടുകാർ പരാതിപ്പെട്ടതോടെ കോട്ടയം നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ വൻതോതിൽ വെള്ളത്തിൽ മാലിന്യച്ചാക്കുകൾ കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച രാവിലെ നഗരസഭയിലെ ശുചീകരണ ജീവനക്കാർ ഇവ നീക്കം ചെയ്തു. മാലിന്യം തള്ളിയവരെ കണ്ടെത്താൻ സമീപത്തെ കാമറകൾ പരിശോധിക്കുമെന്ന് നഗരസഭ അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പറഞ്ഞു. രാത്രികാല പട്രോളിങിന് സ്ക്വാഡിനെയും നിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമീപത്തെ മണിപ്പുഴ ബൈപാസിലും മാലിന്യം തള്ളുന്നത് പതിവാണ്.

