Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമെഡിക്കൽ കോളജ്​...

മെഡിക്കൽ കോളജ്​ ആശുപത്രി കേന്ദ്രീകരിച്ച്​ കഞ്ചാവ്​ കച്ചവടം: ഒരാൾ പിടിയിൽ

text_fields
bookmark_border
മെഡിക്കൽ കോളജ്​ ആശുപത്രി കേന്ദ്രീകരിച്ച്​ കഞ്ചാവ്​ കച്ചവടം: ഒരാൾ പിടിയിൽ
cancel
camera_alt

ജിനു

കോട്ടയം: മെഡിക്കൽ കോളജ്​ ആശുപത്രി കേന്ദ്രീകരിച്ച്​ കഞ്ചാവ്​ കച്ചവടം നടത്തിവന്നിരുന്നയാൾ അറസ്​റ്റിൽ. ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ ടി.പി. ജിനുവിനെയാണ്​(44) ജില്ല ലഹരിവിരുദ്ധ സ്​ക്വാഡും ഗാന്ധിനഗർ പൊലീസും ചേർന്ന്​ പിടികൂടിയത്​.

രഹസ്യവിവരത്തെതുടർന്ന്​ ജില്ല നാർകോട്ടിക്​ സെൽ ഡിവൈ.എസ്​.പി വിനോദ്​പിള്ളയുടെ നേതൃത്വത്തിൽ എക്​സൈസ്​ സംഘം ആശുപത്രി പരിസരത്ത്​ നിരീക്ഷണം നടത്തിവരുകയായിരുന്നു. ഇതിനിടെ ചൊവ്വാഴ്​ച പുലർച്ച 650ഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു.

പുലർ​ച്ച ഓ​ട്ടോയിൽ കറങ്ങിനടന്ന്​ അന്തർ സംസ്ഥാന തൊഴിലാളികൾക്കും േരാഗികളുടെ കൂട്ടിരുപ്പുകാർക്കും കഞ്ചാവ്​ വിൽപന നടത്തിവരുകയായിരുന്നു ഇയാ​െളന്ന്​ പൊലീസ്​ പറഞ്ഞു.

ഗാന്ധിനഗർ പൊലീസിനൊപ്പം ലഹരിവിരുദ്ധ സ്​ക്വാഡ്​ അംഗങ്ങളായ പ്രതീഷ്​ രാജ്​, എസ്​. അരുൺ, കെ.ആർ. അജയകുമാർ, വി.കെ. അനീഷ്​, ശ്രീജിത്​ ബി. നായർ, തോംസൺ കെ.മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamGanja case
News Summary - ganja sale one arrested
Next Story