കഞ്ചാവുകേസ് പ്രതിയുടെ വീട് അടിച്ചുതകർത്തു
text_fieldsകോട്ടയം: കഞ്ചാവുകേസ് പ്രതിയും മോഷണക്കേസിൽ കഴിഞ്ഞ ദിവസം വെസ്റ്റ് പൊലീസ് പിടികൂടുകയും ചെയ്ത ഷൈമോെൻറ വീട് അക്രമിസംഘം അടിച്ചുതകർത്തു.
തിങ്കളാഴ്ച അർധരാത്രിയോടെയാണ് സംക്രാന്തി ചെമ്മനം പടിയിലെ വീട് ഗുണ്ടസംഘം അടിച്ചുതകർത്തത്. ആർപ്പൂക്കര സംക്രാന്തി മുടിയൂർക്കര ചെമ്മനംപടി തേക്കിൻപറമ്പിൽ വീട്ടിൽ ഷൈൻ ഷാജി (ഷൈമോൻ -28) നഗരമധ്യത്തിലെ കൊറിയർ സ്ഥാപനത്തിൽ നടന്ന മോഷണക്കേസിൽ റിമാൻഡിലാണ്.
തിങ്കളാഴ്ച രാത്രി 12 ഓടെയായിരുന്നു സംഭവം. അക്രമം നടക്കുമ്പോൾ വീട്ടിൽ ഷൈമോെൻറ ഭാര്യയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. കാറിലും ബൈക്കിലുമായി എത്തിയ അഞ്ചംഗ സംഘം വീടിെൻറ വാതിലും ജനലുകളും തല്ലിത്തകർത്തു.
വീട്ടിലെ ഉപകരണങ്ങൾ പൂർണമായി അടിച്ചുതകർത്തു. തുടർന്ന് ഷൈമോെൻറ ഭാര്യയെയും കുട്ടികളെയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ഷൈമോൻ ജയിലിൽനിന്ന് ഇറങ്ങിയാൽ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വീട്ടുകാർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.

