ലഹരിമരുന്നുമായി യുവാവ് പിടിയിൽ
text_fieldsജോയൽ ജി.ഷാജി
ഗാന്ധിനഗർ: വിൽപനക്ക് കൊണ്ടുവന്ന എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. വില്ലൂന്നി രാജീവ് നഗർ ഭാഗത്ത് ചെക്കോന്തയിൽ വീട്ടിൽ ജോയൽ ജി. ഷാജിയെയാണ് (28) ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
പനമ്പാലത്ത് ലഹരിമരുന്ന് വിൽപന നടക്കുന്നതായി ജില്ല പൊലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ഗാന്ധിനഗർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കരിപ്പ ഭാഗത്ത് വച്ച് വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവും എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്.
ഇയാളിൽ നിന്നും 3.98 ഗ്രാം എം.ഡി.എം.എയും 197 ഗ്രാം കഞ്ചാവും കണ്ടെടുത്തു.ഗാന്ധിനഗർ എസ്.എച്ച്.ഒ ടി. ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച്, എ.എസ്.ഐമാരായ പത്മകുമാർ, അജികുമാർ, സി.പി.ഒമാരായ രഞ്ജിത്ത്, അനൂപ്, പ്രദീഷ് കൂടാതെ ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

