Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightകാ​പ്പ ചു​മ​ത്തി...

കാ​പ്പ ചു​മ​ത്തി ര​ണ്ടു​പേ​രെ നാ​ടു​ക​ട​ത്തി

text_fields
bookmark_border
കാ​പ്പ ചു​മ​ത്തി ര​ണ്ടു​പേ​രെ നാ​ടു​ക​ട​ത്തി
cancel

ഗാ​ന്ധി​ന​ഗ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ സ്ഥി​രം​കു​റ്റ​വാ​ളി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ നി​ന്നും പു​റ​ത്താ​ക്കി. ആ​ർ​പ്പു​ക്ക​ര തൊ​മ്മ​ൻ ക​വ​ല ഭാ​ഗ​ത്ത് പാ​ല​ത്തൂ​ർ വീ​ട്ടി​ൽ ടോ​ണി തോ​മ​സ് (24), ആ​ർ​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി തൊ​ണ്ണം​കു​ഴി ഭാ​ഗ​ത്ത് ചി​ല​മ്പ​ട്ട്ശ്ശേ​രി​യി​ൽ റൊ​ണാ​ൾ​ഡോ ( ടു​ട്ടു -20) എ​ന്നി​വ​രെ​യാ​ണ് ജി​ല്ല​യി​ൽ നി​ന്നും നാ​ടു​ക​ട​ത്തി ഉ​ത്ത​ര​വാ​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​കാ​ർ​ത്തി​ക്കി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ടോ​ണി തോ​മ​സി​നെ ഒ​രു വ​ർ​ഷ​ത്തേ​ക്കും റൊ​ണാ​ൾ​ഡോ​യെ ആ​റു​മാ​സ​ത്തേ​ക്കു​മാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. ടോ​ണി തോ​മ​സി​നെ​തി​രെ ഗാ​ന്ധി​ന​ഗ​ർ, കോ​ട്ട​യം വെ​സ്റ്റ്, അ​യ​ർ​ക്കു​ന്നം, എ​റ​ണാ​കു​ളം ഇ​ൻ​ഫോ​പാ​ർ​ക്ക് സ്റ്റേ​ഷ​നു​ക​ളി​ലാ​യി കൊ​ല​പാ​ത​ക ശ്ര​മം, ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്ക​ൽ, ക​വ​ർ​ച്ച, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക, ക​ഞ്ചാ​വ് വി​ൽ​പ​ന തു​ട​ങ്ങി​യ കേ​സു​ക​ളും റൊ​ണാ​ൾ​ഡോ​ക്കെ​തി​രെ​ ഗാ​ന്ധി​ന​ഗ​ർ, കോ​ട്ട​യം വെ​സ്റ്റ്, ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ണ്ട്. ഏ​റ്റു​മാ​നൂ​ർ എ​ക്സൈ​സ് ഓ​ഫീ​സി​ൽ അ​ടി​പി​ടി, ക്വ​ട്ടേ​ഷ​ൻ, ക​ഞ്ചാ​വ് വി​ൽ​പ​ന തു​ട​ങ്ങി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KaapaKottayam
News Summary - Two Persons Detained Under Kaapa
Next Story