Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightകോവിഡ് നിരീക്ഷണത്തിൽ...

കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന യുവാവ് ആത്മഹത്യക്ക്​ ശ്രമിച്ചു

text_fields
bookmark_border
കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന യുവാവ് ആത്മഹത്യക്ക്​ ശ്രമിച്ചു
cancel

ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന യുവാവ്​ ആത്മഹത്യക്ക്​ ശ്രമിച്ചു. തൃശൂർ സ്വദേശി ആൽഭിയാണ്​ (20) കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക്​ ശ്രമിച്ചത്. ഞായറാഴ്ച ഉച്ചക്ക്​ ഒന്നിന്​, പേ വാർഡിലെ കോവിഡ് നിരീക്ഷണ വിഭാഗം മുറിയിലായിരുന്നു സംഭവം. ശനിയാഴ്ചയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കൂടെ ബന്ധുക്കൾ ആരുംതന്നെയില്ല.

ജോലിയുമായി ബന്ധപ്പെട്ട് കോട്ടയത്ത് എത്തിയതാണ്​. കടുത്ത പനിയും തൊണ്ട വേദനയെയും തുടർന്നാണ് ആശുപത്രിയിലെത്തിയത്. ഞായറാഴ്ച ഉച്ചക്ക്​ ഭക്ഷണവുമായി നഴ്സെത്തി നിരവധി തവണ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിന്നെ തുടർന്ന്, സുരക്ഷ വിഭാഗത്തെ അറിയിച്ചു. ഉടൻ സെക്യൂരിറ്റി സന്തോഷ് സ്ഥലത്തെത്തി, വാതിലി​െൻറ പൂട്ട് പൊളിച്ച് അകത്തുകടന്നു. അപ്പോൾ, ഇടത് കൈ ഞരമ്പ് മുറിച്ച് രക്തം പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. ഉടൻ തന്നെ, മറ്റ് ജീവനക്കാരുടെ സഹായത്തിൽ സർജറി വിഭാഗത്തിലെത്തിച്ച്​ ചികിത്സ നൽകി.

പിന്നീട് സൈക്യാട്രി വിഭാഗത്തി​െൻറ മേൽനോട്ടത്തിൽ പരിശോധന നടത്തി. ഇയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്ന രണ്ടാമത്തെ രോഗിയാണ് ആത്മഹത്യക്ക്​ ശ്രമിക്കുന്നത്. കഴിഞ്ഞയാഴ്ച, ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട കോവിഡ് ബാധിതയായ 19കാരി ആത്മഹത്യക്ക്​ ശ്രമിച്ചിരുന്നു.

Show Full Article
TAGS:covid Gandhinagar 
Next Story