യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്നുപേർ കൂടി പിടിയിൽ
text_fieldsയുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതികൾ
ഗാന്ധിനഗർ: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ മൂന്നുപേർ കൂടി പിടിയിൽ. പത്തനംതിട്ട തോട്ടപ്പുഴശ്ശേരി ചാട്ടുപാറ കുറുങ്ങര പുഷ്പ ഭവനിൽ സജീവ്(34), സഹോദരൻ സതീഷ് (26), ഇലവങ്ങാട് വീട്ടിൽ അഭിഷേക്(25) എന്നിവരാണ് അറസ്റ്റിലായത്. നേരേത്ത ഈ കേസിൽ നാലുപേർ പിടിയിലായിരുന്നു. ശേഷിക്കുന്ന രണ്ടു പ്രതികൾ ഉടൻ പിടിയിലാകുമെന്ന് ഗാന്ധിനഗർ പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാർച്ച് മൂന്നിന് രാത്രിയായിരുന്നു സംഭവം. വൈക്കം വെള്ളൂർ ഇറുമ്പയം സ്വദേശിയായ ജോബിൻ ജോസിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം ജോബിൻ ജോസ് കടലാസ് ചുരട്ടി നൽകിയേത്ര. ഇതിെൻറ വൈരാഗ്യത്തിലാണ് േജാബിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നത്. ജോബിനെ ക്രൂരമായി മർദിച്ചശേഷമാണ് തട്ടിക്കൊണ്ടുപോയത്.
അമിതവേഗത്തിൽ സഞ്ചരിച്ച കാറിനുള്ളിൽനിന്ന് രക്ഷിക്കണേയെന്ന് കരച്ചിൽ കേട്ട മെഡിക്കൽ കോളജിലെ ഒരു ജീവനക്കാരൻ ഉടൻ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ വിവരം നൽകി. ഇതനുസരിച്ച് പിന്തുടർന്ന പൊലീസ് തിരുവല്ല ഇരവിപേരൂർ ഭാഗത്തുവെച്ച് വാഹനം തടഞ്ഞ് നാലുപേരെ പിടികൂടി. ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടിരുന്നു. ആ സംഘത്തിലെ മൂന്നു പേരെയാണ് ചൊവ്വാഴ്ച പിടികൂടിയത്.ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.