Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightമൊബൈൽ ടവറിൽ...

മൊബൈൽ ടവറിൽ യുവാവിന്‍റെ ആത്മഹത്യ ഭീഷണി

text_fields
bookmark_border
suicide attempt
cancel
camera_alt

കോ​ട്ട​യം മെ​ഡി. കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡി​ന്​ സ​മീ​പം മൊ​ബൈ​ൽ ട​വ​റി​ൽ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന യു​വാ​വ്

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി. കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ മൊ​ബൈ​ൽ ട​വ​റി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി. തൊ​ടു​പു​ഴ വ​ണ്ണ​പ്പു​റം സ്വ​ദേ​ശി അ​രു​ൺ​കു​മാ​റാ​ണ്​ (24) ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് സം​ഭ​വം. ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സും​ അ​ഗ്നി​ര​ക്ഷ സേ​ന​യും സ്ഥ​ല​ത്തെ​ത്തി അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കി.

പി​ന്നീ​ട് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഞ്ചു മാ​സം മു​മ്പും മെ​ഡി​ക്ക​ൽ കോ​ള​ജ് കു​രി​ശു​പ​ള്ളി ജ​ങ്​​ഷ​നി​ലെ ട​വ​റി​ൽ ക​യ​റി ഇ​യാ​ൾ ഇ​തേ രീ​തി​യി​ൽ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

നാ​ളു​ക​ൾ​ക്കു മു​ൻ​പ് മെ​ഡി​ക്ക​ൽ കോ​ള​ജ്ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​നു മു​ക​ളി​ൽ ക​യ​റി ഇ​യാ​ൾ ഡാ​ൻ​സ് ക​ളി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു സ​മീ​പം അ​മി​ത​മാ​യി മ​ദ്യ​പി​ച്ച് കി​ട​ന്ന​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് ഇ​ട​പെ​ട്ട് മാ​റ്റി​യി​രു​ന്നു. മാ​ന​സി​ക പ്ര​ശ്ന​മു​ള്ള​യാ​ളാ​ണെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ​രി​സ​ര​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ക്കാ​റു​ണ്ടെ​ന്നും ആ​ശു​പ​ത്രി സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile towersuicide
News Summary - Suicide threat by a young man in a mobile tower
Next Story