Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightഎം.സി റോഡിൽ...

എം.സി റോഡിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

text_fields
bookmark_border
എം.സി റോഡിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്
cancel
camera_alt

കു​മാ​ര​ന​ല്ലൂ​ർ മേ​ൽ​പാ​ല​ത്തി​ന് സ​മീ​പം അ​പ​ക​ട​ത്തി​ൽപെ​ട്ട

ലോ​റി

ഗാ​ന്ധി​ന​ഗ​ർ: നി​യ​ന്ത്ര​ണം​വി​ട്ട സ്‌​കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. പു​തു​പ്പ​ള്ളി മാ​ട​പ്പ​റ​മ്പി​ൽ റെ​നി​യാ​ണ്​ (40) ​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടു​കാ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 3.45ന് ​കു​മാ​ര​ന​ല്ലൂ​ർ കു​ട​മാ​ളൂ​ർ റോ​ഡി​ൽ കു​മാ​ര​ന​ല്ലൂ​ർ മേ​ൽ​പാ​ല​ത്തി​ന് സ​മീ​പമായി​രു​ന്നു അ​പ​ക​ടം. കു​മാ​ര​ന​ല്ലൂ​ർ മേ​ൽ​പാ​ലം ക​യ​റി കു​ട​മാ​ളൂ​ർ ഭാ​ഗ​ത്തേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്നു സ്‌​കൂ​ട്ട​ർ യാ​ത്രി​ക​ൻ. മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന കാ​റി​നെ സ്‌​കൂ​ട്ട​ർ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ലോ​റി​യു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ കു​മാ​ര​ന​ല്ലൂ​ർ - കു​ട​മാ​ളൂ​ർ റോ​ഡി​ൽ ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ആ​ഴ്ച ഇ​തേ റോ​ഡി​ൽ ബൈ​ക്ക്​ ടോ​റ​സി​ലി​ടി​ച്ച് മൂ​ന്നു യു​വാ​ക്ക​ൾ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​രു​ന്നു. മേ​ൽ​പാ​ലം ഇ​റ​ങ്ങി വ​രു​മ്പോ​ൾ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ റോ​ഡി​ലേ​ക്ക്​ നീ​ക്കി നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​വി​ടെ പാ​ർ​ക്കി​ങ്​ ഒ​ഴി​വാ​ക്കാ​ൻ പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scooter passengerseriously injuredcollision scooter and lorry
News Summary - Scooter passenger seriously injured after collision between scooter and lorry on MC road
Next Story