Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightമെഡിക്കൽ കോളജിൽ...

മെഡിക്കൽ കോളജിൽ മൂന്നാമത്തെ കരൾമാറ്റ ശസ്ത്രക്രിയയും വിജയം

text_fields
bookmark_border
liver transplant surgery
cancel

ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം): കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൂ​ന്നാ​മ​ത്തെ ക​ര​ൾ മാ​റ്റ ശ​സ്ത്ര​ക്രി​യ​യും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തൃ​ശൂ​ർ മു​ള്ളൂ​ർ​ക്ക​ര കു​രു​മ്പൂ​ർ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് (45) ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​ത്. ഭാ​ര്യ മ​ഞ്ജു​ഷ​യു​ടെ (35) ക​ര​ളാ​ണ് ന​ൽ​കി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച ശ​സ്ത്ര​ക്രി​യ രാ​ത്രി ഒ​മ്പ​തോ​ടെ പൂ​ർ​ത്തി​യാ​യി. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ശ​സ്ത്ര​ക്രി​യ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ച ഗ്യാ​സ്ട്രോ സ​ർ​ജ​റി മേ​ധാ​വി ഡോ. ​ആ​ർ. സി​ന്ധു അ​റി​യി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മൂ​ന്നാം ത​വ​ണ​യാ​ണ് ക​ര​ൾ മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. തൃ​ശൂ​ർ സ്വ​ദേ​ശി സു​ബീ​ഷാ​ണ് ആ​ദ്യ ക​ര​ൾ മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യ​ത്. ഭാ​ര്യ പ്ര​വി​ജ​യു​ടെ ക​ര​ൾ ആ​ണ് ഇ​ദ്ദേ​ഹ​ത്തി​ൽ തു​ന്നി​ച്ചേ​ർ​ത്ത​ത്. ര​ണ്ടാ​മ​ത് വൈ​ക്കം ബ്ര​ഹ്മ​മം​ഗ​ലം സ്വ​ദേ​ശി അ​ഡ്വ. ര​ൺ​ദീ​പി​ന്‍റെ ശ​സ്ത്ര​ക്രി​യ​യാ​ണ് ന​ട​ന്ന​ത്. സ​ഹോ​ദ​രി ദീ​പ്തി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ക​ര​ൾ ന​ൽ​കി​യ​ത്. കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ഡോ. ​ദി​നേ​ശ് ബാ​ല​കൃ​ഷ്ണ​ൻ, ഡോ. ​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രും ശ​സ്ത്ര​ക്രി​യ​യി​ൽ പ​ങ്കെ​ടു​ത്തു. ക​ര​ൾ സ്വീ​ക​രി​ച്ച ഉ​ണ്ണി​കൃ​ഷ്ണ​നെ​യും ക​ര​ൾ ന​ൽ​കി​യ ഭാ​ര്യ മ​ഞ്ജു​ഷ​യെ​യും വെൻറി​ലേ​റ്റ​റി​ൽ​നി​ന്ന്​ വെ​ള്ളി​യാ​ഴ്ച മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liver Transplantkottayammedicalcollege
News Summary - Medical College Liver transplant success
Next Story