Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightമെഡിക്കൽ കോളജിൽ സൗജന്യ...

മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സ മുടങ്ങി; രോഗികൾ ദുരിതത്തിൽ

text_fields
bookmark_border
മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സ മുടങ്ങി; രോഗികൾ ദുരിതത്തിൽ
cancel
camera_alt

വ​ർ​ഷ​ങ്ങ​ളാ​യി ഡ​യാ​ലി​സി​സ്​ ന​ട​ത്തു​ന്ന വീ​ട്ട​മ്മ സൗ​ജ​ന്യ

ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തി​ന്‍റെ പ്ര​തി​സ​ന്ധി വി​വ​രി​ക്കു​ന്നു

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മു​ന്നു വ​ർ​ഷ​മാ​യി സൗ​ജ​ന്യ ചി​കി​ത്സ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ് പ​ദ്ധ​തി​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ർ​ധ​ന രോ​ഗി​ക​ൾ ബു​ദ്ധി​മു​ട്ടു​ന്നു. അ​ഞ്ചു ജി​ല്ല​ക​ളി​ൽ​നി​ന്ന്​ എ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന​ത്. ജ​നു​വ​രി മു​ത​ൽ ജൂ​ലൈ 27 രാ​ത്രി ഏ​ഴു വ​രെ 52200 രോ​ഗി​ക​ളെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഡ്​​മി​റ്റ്​ ചെ​യ്ത​ത്. ഏ​ഴു മാ​സ​ത്തി​നി​ടെ അ​ര​ല​ക്ഷ​ത്തി​ലേ​റെ പേ​ർ. ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ് ഫ​ണ്ട് വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​താ​ണ് സൗ​ജ​ന്യ ചി​കി​ത്സ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​യ ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളി​ധ​ര​ൻ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്നു. നി​ര​വ​ധി രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും മ​ന്ത്രി​യോ​ടു പ​രാ​തി​പ​റ​യാ​ൻ ശ്ര​മി​ച്ചി​രി​ന്നു. മ​ന്ത്രി​യെ കാ​ണാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഇ​വ​ർ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു മു​ന്നി​ൽ പ​രാ​തി​യു​മാ​യെ​ത്തി.

നൂ​റു ക​ണ​ക്കി​നു താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കു ശ​മ്പ​ളം കൊ​ടു​ക്കു​ന്ന​തി​നാ​ണ് രോ​ഗി​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ ഫ​ണ്ട്​ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​ത്. രോ​ഗി​ക​ൾ ഇ​ൻ​ഷൂ​റ​ൻ​സ്​ പേ​പ്പ​റു​മാ​യി മ​ണി​ക്കു​ക​ളോ​ളം ക്യൂ ​നി​ന്ന് ആ​ശു​പ​ത്രി വ​ള​പ്പി​ലെ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളു​ടെ കൗ​ണ്ട​റി​ലെ​ത്തു​മ്പോ​ൾ മ​രു​ന്നി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് കി​ട്ടു​ന്ന​ത്. തു​ട​ർ​ന്ന് പ​ണം കൊ​ടു​ത്തു മ​രു​ന്നു വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​വും. ശ​സ്ത്ര​ക്രി​യ സാ​മ​ഗ്രി​ക​ളും ല​ഭ്യ​മ​ല്ല. രോ​ഗി​ക​ൾ വ​ൻ തു​ക മു​ട​ക്കി ഇ​വ വാ​ങ്ങി ന​ൽ​കി​യാ​ലേ ശ​സ്ത്ര​ക്രി​യ ന​ട​ക്കൂ എ​ന്ന​താ​ണ് സ്ഥി​തി.

പ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​രു​ന്ന നി​ർ​ധ​ന രോ​ഗി​ക​ളു​ടെ ശ​സ്‌​ത്ര​ക്രി​യ മു​ട​ങ്ങു​ക​യാ​ണ്. ഫ​ല​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ സൗ​ജ​ന്യ ചി​കി​ൽ​സ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഡ​യാ​ലി​സി​സ് അ​ട​ക്കം ചെ​യ്യു​ന്ന രോ​ഗി​ക​ൾ ഇ​തു​മൂ​ലം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalGovt Medical CollegeKerala public sector
News Summary - Free Treatment Halted at Medical College
Next Story