അഞ്ചു വയസ്സുകാരിയുടെ ചികിത്സ മെഡിക്കൽ ബോർഡ് രൂപവത്കരിക്കും
text_fieldsഗാന്ധിനഗർ (കോട്ടയം): മെഡി. കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അസം സ്വദേശിനിയായ അഞ്ചു വയസ്സുകാരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.
വിദഗ്ധ പരിശോധനക്കായി മെഡിക്കൽ ബോർഡ് രൂപവത്കരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം രാത്രി മൂവാറ്റുപുഴ വനിത എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും ആരോഗ്യനില മോശമായതിനാൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല. സൈക്കിളിൽനിന്ന് വീണു പരിക്കുണ്ടായതാണോയെന്ന് അറിയാൻ കുട്ടിയുടെ സൈക്കിൾ കൊണ്ടുവന്നു പരിശോധന നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപവത്കരിക്കാൻ തീരുമാനിച്ചത്.
ആശുപത്രി സൂപ്രണ്ട് പി. സവിതയുടെ നേതൃത്വത്തിൽ ഗൈനക്കോളജി, ഗ്യാസ്ട്രോ എൻട്രോളജി, സർജറി, ഫോറൻസിക് വിഭാഗങ്ങളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് മെഡിക്കൽ ബോർഡ് രൂപവത്കരിക്കുക. വ്യാഴാഴ്ച രാവിലെ കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

