കോട്ടയം മെഡിക്കൽ കോളജ് റേഡിയോളജി വിഭാഗത്തിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ
text_fieldsകോട്ടയം മെഡിക്കൽ കോളജിലെ പി.എ.സി.എസ് സംവിധാനത്തിന്റെ ഉദ്ഘാടനം സൂപ്രണ്ട് ഡോ. റ്റിജി തോമസ് ജേക്കബ് നിർവഹിക്കുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് റേഡിയോളജി വിഭാഗത്തിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പി.എ.സി.എസ് സംവിധാനത്തിന്റെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ. റ്റിജി തോമസ് ജേക്കബ് നിർവഹിച്ചു. പുതിയ സംവിധാനം പൂർണ രൂപത്തിൽ പ്രവർത്തനക്ഷമമാകുന്നതോടെ പരിശോധന ഫിലിമുകളുടെ ഉപയോഗം കുറക്കുന്നതിനൊപ്പം രോഗികൾക്ക് സേവനം കൂടുതൽ മെച്ചപ്പെടുത്താനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
എക്സ്റേ, സി.ടി. സ്കാൻ, എം.ആർ.ഐ, സ്കാൻ അൾട്രാസൗണ്ട് തുടങ്ങിയ ഇമേജിങ് പരിശോധനകളുടെ ചിത്രങ്ങൾ ഡിജിറ്റിൽ രീതിയിൽ ശേഖരിക്കുന്ന സംവിധാനമാണ് പി.എ.സി.എസ്. ഈ സംവിധാനമുള്ള കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളജ് ആണ് കോട്ടയം. റേഡിയോളജി വിഭാഗത്തിൽനിന്നുള്ള പരിശോധനകളും ചിത്രങ്ങളും ഫലങ്ങളും ആശുപത്രിയിലെ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് വേഗത്തിൽ ലഭ്യമാക്കുകയും അടിയന്തര സാഹചര്യങ്ങളിൽ വിദഗ്ധരുടെ അഭിപ്രായം തേടാനും പ്രയോജനപ്പെടും.
ചിത്രങ്ങളുടെ ഗുണനിലവാരം നിലനിർത്തി ദീർഘകാലം സൂക്ഷിക്കാനും ആവശ്യാനുസരണം പഴയ പരിശോധന ചിത്രങ്ങളും ഫലങ്ങളും എളുപ്പത്തിൽ വീണ്ടെടുക്കാനും കഴിയുന്നു. റേഡിയോ ഡയഗ്നോസിസ് മേധാവി ഡോ. സജിത, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ഫ്രെഡറിക് പോൾ, ഡോ. സദറുദ്ദീൻ അഹമ്മദ്, ഡോ. അമലു, ഡോ. അശ്വിൻ, പത്മനാഭൻ (ഇന്റർവെൻഷനൽ റേഡിയോളജി), സീനിയർ റേഡിയോഗ്രാഫർ എസ്. അശോകൻ, ധനജ രാജീവ്, നിസാമുദ്ദീൻ, രാജേഷ് മുരളി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

