Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightGandhinagarchevron_rightഐ.​സി.​യു​വി​ൽ...

ഐ.​സി.​യു​വി​ൽ കി​ട​ന്ന രോ​ഗി ഇ​റ​ങ്ങി​യോ​ടി: സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ൻ പി​റ​കെ ഓ​ടി പി​ടി​കൂ​ടി

text_fields
bookmark_border
run
cancel

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ട്രോ​മാ​കെ​യ​ർ യൂ​നി​റ്റി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി ഇ​റ​ങ്ങി​യോ​ടി. അ​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ടി​മാ​ലി കൊ​ര​ങ്ങാ​ട്ടി, പ്ലാ​മ​ല​ക്കു​ടി സ്വ​ദേ​ശി ഇ​ന്ദ്ര​കു​മാ​റാ​ണ്​ (40) വാ​ർ​ഡി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക്​ ഇ​റ​ങ്ങി ഓ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ഓ​ടെ​യാ​ണ് സം​ഭ​വം.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഇ​ന്ദ്ര​കു​മാ​ർ. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച ഇ​യാ​ൾ അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ചാ​ണ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ​ത്. രോ​ഗി പു​റ​ത്തേ​ക്ക്​ ഓ​ടു​ന്ന​ത്​ ക​ണ്ട സു​ര​ക്ഷ ജീ​വ​ന​ക്കാ​ര​ൻ ഹ​രേ​ഷ് ബാ​ലു പി​റ​കെ ഓ​ടി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ​ക്ക്​​ മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും അ​പ​ക​ട​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ചി​ല അ​സ്വ​സ്ഥ​ത​യാ​ണ് ഓ​ടാ​ൻ കാ​ര​ണ​മെ​ന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icusecurity staffpatient admitted
News Summary - A patient admitted to the I.C.U
Next Story