ഇന്ധന വിലവർധന ആസൂത്രിത കൊള്ള –ജോസ് കെ.മാണി
text_fieldsഇന്ധനവില വർധനയിൽ കേരള കോൺഗ്രസ്(എം) കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധം പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: ഇന്ധനവില അടിക്കടി വർധിപ്പിക്കുന്നതിലൂടെ കേന്ദ്രസർക്കാർ നടത്തുന്നത് ദുരിതകാലത്തെ ആസൂത്രിത കൊള്ളയാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ.മാണി.
ഇന്ധനവില വർധന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എം.പിയുടെയും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ കോട്ടയം ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തോമസ് ചാഴിക്കാടന് എം.പി, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, ജോജി കുറുത്തിയാടന്‍ എന്നിവര്‍ സംസാരിച്ചു.

