Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭാര്യയുമായി സൗഹൃദം;...

ഭാര്യയുമായി സൗഹൃദം; പൂജാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച്​ റോഡില്‍ തള്ളി

text_fields
bookmark_border
crime
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​വീ​ണ്‍, ഗോ​കു​ല്‍, രാ​ഹു​ല്‍ എ​ന്നി​വ​ര്‍

ച​ങ്ങ​നാ​ശ്ശേ​രി: പാ​ല​മ​റ്റം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍ദി​ച്ച് അ​വ​ശ​നാ​ക്കി റോ​ഡി​ല്‍ ത​ള്ളി​യ മൂ​ന്നം​ഗ സം​ഘ​ത്തെ തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച സ്‌​കോ​ര്‍പി​യോ കാ​റും പി​ടി​ച്ചെ​ടു​ത്തു.

തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ പൂ​ജാ​രി വി​ഷ്ണു ന​മ്പൂ​തി​രി (32)യെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് പാ​ല​മ​റ്റം ക്ഷേ​ത്ര​ത്തി​ല്‍നി​ന്ന്​ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ക്ഷേ​ത്ര​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ര​വീ​ന്ദ്ര​നെ മ​ര്‍ദി​ച്ച​തി​നു​ശേ​ഷ​മാ​ണ് പൂ​ജാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ര​വീ​ന്ദ്ര​ന്‍ പൊ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് പൊ​ലീ​സെ​ത്തു​ക​യും തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തെ മ​ര്‍ദി​ച്ച​വ​ശ​നാ​ക്കി റോ​ഡി​ല്‍ ത​ള്ളി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പൊ​ലീ​സി​െൻറ തു​ട​ര്‍ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ളാ​യ ച​ങ്ങ​നാ​ശ്ശേ​രി പെ​രു​ന്ന കൃ​ഷ്ണ​പ്രി​യ വീ​ട്ടി​ല്‍ പ്ര​വീ​ണ്‍ (34), തൃ​ക്കൊ​ടി​ത്താ​നം ശ്രീ​ക​ല​ഭ​വ​ന്‍ ഗോ​കു​ല്‍ (27), തൃ​ക്കൊ​ടി​ത്താ​നം പു​ലി​ക്കോ​ട്ടു​പ​ടി രാ​ജീ​വ് ഭ​വ​നി​ല്‍ ഹ​രീ​ഷ് (39) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ്ര​വീ​ണി​െൻറ ഭാ​ര്യ​യു​മാ​യു​ള്ള പൂ​ജാ​രി​യു​ടെ സൗ​ഹൃ​ദ​ത്തി​ല്‍ രോ​ഷാ​കു​ല​രാ​യാ​ണ് മൂ​വ​ര്‍ സം​ഘം പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും കോ​വി​ഡ് നി​യ​ന്ത്ര​ണം ആ​യ​തും ഞാ​യ​റാ​ഴ്ച​യു​മാ​യ​തി​നാ​ല്‍ റോ​ഡി​ല്‍ ആ​രും കാ​ണി​ല്ലെ​ന്നു​മു​ള്ള​താ​ണ് കൃ​ത്യ​ത്തി​ന് ഞാ​യ​റാ​ഴ്ച തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പ്ര​തി​ക​ള്‍ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. തൃ​ക്കൊ​ടി​ത്താ​നം എ​സ്.​എ​ച്ച്.​ഒ ഇ. ​അ​ജീ​ബ്, എ​സ്‌.​ഐ​മാ​രാ​യ പ്ര​ദീ​പ്, മോ​ഹ​ന​ന്‍, എ.​എ​സ്‌.​ഐ ര​ഞ്ജീ​വ്, ജ​യ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​നു നേ​തൃ​ത്വം ന​ല്‍കി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime police
News Summary - Friendship with wife; The priest was abducted, beaten and thrown on the road
Next Story