വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: മുഖ്യപ്രതി പിടിയില്‍
text_fieldsവാകത്താനം: വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഇടുക്കി അറക്കുളം മൂലമറ്റം ഭാഗത്ത് താമസിക്കുന്ന അഭിലാഷ് ചന്ദ്രനെയാണ് (38) വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ വാകത്താനം സ്വദേശിയായ യുവാവിൽനിന്ന് ആസ്ട്രേലിയയിൽ ജോലിക്ക് വിസ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2,91,850 രൂപ വാങ്ങി.
ഇതിനൊപ്പം ഇയാളുടെ സുഹൃത്തുക്കൾക്കും അവിടെ വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് യുവാവ് മുഖേനയും അല്ലാതെയും പലരിൽനിന്ന് വിവിധ തവണകളായി 6,40,000 രൂപയും വാങ്ങി. എന്നാൽ, വിസ നൽകാനോ പണം തിരികെ നൽകാനോ തയാറായില്ല.ഇതോടെ പണം നഷ്ടമായ യുവാവ് വാകത്താനം പൊലീസിനെ സമീപിക്കുകയായിരുന്നു.

