ബിഷപ് സ്പീച്ചിലി കോളജിൽ നാലുവർഷ ബിരുദ കോഴ്സുകൾക്ക് തുടക്കം
text_fieldsപള്ളം ബിഷപ്പ് സ്പീച്ചിലി കോളജിൽ നാലുവർഷ ബിരുദ കോഴ്സുകൾക്ക് തുടക്കമിട്ടുകൊണ്ട് സംഘടിപ്പിച്ച വിജഞാനോത്സവം
കോട്ടയം: എം.ജി സർവകലാശാലയിൽ പുതുതായി ആരംഭിച്ച നാലുവർഷ ബിരുദ കോഴ്സുകൾക്ക് പള്ളം ബിഷപ് സ്പീച്ചിലി കോളജിൽ തുടക്കമായി. വിഞ്ജാനോത്സവം ചടങ്ങുകൾക്ക് പ്രിൻസിപ്പൽ ഡോ. ആശ സൂസൻ ജേക്കബ് അധ്യക്ഷത വഹിച്ചു. പ്രഫ. ജേക്കബ് കുര്യൻ ഓണാട്ട് മുഖ്യാതിഥിയായി.
ലക്ഷ്യബോധത്തോടൊപ്പം ഓരോ സാഹചര്യങ്ങളിലും അറിവുകൾ കൃത്യമായി ഉപയോഗിക്കാൻ പര്യാപ്തമായ മാധ്യമങ്ങളും ആർജിച്ചെടുക്കാൻ വിദ്യാർഥികൾ തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു. കോളജ് ബർസാറുമാരായ റവ. ലാൽജി എം.ഫിലിപ്പ്, റവ. സജി കെ. സാം, അധ്യാപകരായ സിമി ഹസ്സൻ, മഞ്ജു ജയ കോശി, ഗിൽബർട്ട് എ.ആർ, രാഹുൽ ആർ.കുറുപ്പ്, റീന ജോസഫ് വി.എം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

