യുവാവിനെ തട്ടിക്കൊണ്ടുപോയ നാലുപേർ പിടിയിൽ
text_fieldsഗാന്ധിനഗര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും 5000 രൂപയും 20,000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും കവരുകയും ചെയ്ത കേസിലെ പ്രതികളെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട്, പൂവന്തുരുത്ത് സ്വദേശികളാണ് പിടിയിലായത്. കടുവാക്കുളം പുത്തൻപറമ്പ് വികാസ് (25), പനച്ചിക്കാട് മൂലേടം ഇല്ലിപ്പറമ്പില്‍ രാഹുല്‍ (38), പൂവന്തുരുത്ത് പള്ളം ഭാഗത്ത് പനയില്‍ ജിഷ്ണു (30) പൂവന്തുരുത്ത് സൗപർണിക രൂപക് വിജയൻ (39) എന്നിവരാണ് പിടിയിലായത്.
എസ്.എച്ച്.ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ എൻ. ജയപ്രകാശ്, ആർ. ബിജുമോന്, എസ്.സി.പി.ഒ. ടി.ആർ. രഞ്ജിത്ത് , സി.പി.ഒമാരായ പി.ടി. അനൂപ്, ശ്രീനിഷ് തങ്കപ്പന്, എ.എൻ. വേണുഗോപാല്‍ എന്നിവരടങ്ങിയസംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളായ ജിഷ്ണുവിനും വികാസിനുമെതിരേ ചിങ്ങവനം സ്റ്റേഷനില്‍ കേസുകള്‍ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

