Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഡി.വൈ.എഫ്.ഐ നേതാവിനെ...

ഡി.വൈ.എഫ്.ഐ നേതാവിനെ ആക്രമിച്ച കേസിൽ നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
ഡി.വൈ.എഫ്.ഐ നേതാവിനെ ആക്രമിച്ച കേസിൽ നാലുപേർ അറസ്​റ്റിൽ
cancel
camera_alt

ബി​നോ​യ് മാ​ത്യു, എ​ബി​ൻ മാ​ത്യു, ബി​ബി​ൻ ബൈ​ജു, ഷാ​രോ​ൺ

കോ​ട്ട​യം: മാ​ങ്ങാ​ന​ത്ത് ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വി​നെ ആ​ക്ര​മി​ച്ച​ കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ. മാ​ങ്ങാ​നം പ​രു​ത്തി​പ്പ​റ​മ്പി​ൽ ബി​നോ​യ് മാ​ത്യു ((26), പ​രു​ത്തു​പ്പ​റ​മ്പി​ൽ എ​ബി​ൻ മാ​ത്യു (അ​നീ​ഷ് -22), പു​ളി​മൂ​ട്ടി​ൽ ബി​ബി​ൻ ബൈ​ജു (22), കു​ന്നേ​പ്പ​റ​മ്പി​ൽ ഷാ​രോ​ൺ (26) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം ഈ​സ്​​റ്റ്​ സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ടി.​പി. ബി​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​വ​ർ ക​ഞ്ചാ​വ് മാ​ഫി​യ സം​ഘാം​ഗ​ങ്ങ​ളാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വാ​യ മാ​ങ്ങാ​നം ചെ​മ്പ​ക​ശ്ശേ​രി​യി​ൽ അ​രു​ൺ സി.​അ​പ്പു​വി​നെ​യാ​ണ്(27) ​ ആ​ക്ര​മി​ച്ച​ത്​. കൈ​ക്ക്​ വെ​​​ട്ടേ​റ്റ അ​രു​ൺ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ 20 നാ​യി​രു​ന്നു സം​ഭ​വം. കേ​സി​ലെ പ്ര​തി​ക​ൾ മാ​ങ്ങാ​നം കേ​ന്ദ്രീ​ക​രി​ച്ച്​ ക​ഞ്ചാ​വ് ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​യു​ന്നു. അ​രു​ണി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​സം​ഘം പ​രാ​തി ന​ൽ​കി​യ​തോ​ടെ പൊ​ലീ​സ് പ്ര​ദേ​ശ​ത്ത് റെ​യ്​​ഡ് ന​ട​ത്തു​ക​യും ഇ​വ​രെ ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നാ​ലെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​ക​ൾ ത​ങ്ങ​ളെ ജ​യി​ലി​ലാ​ക്കി​യ അ​രു​ണി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ശേ​ഷം പ്ര​തി​ക​ൾ ച​ങ്ങ​നാ​ശ്ശേ​രി ഭാ​ഗ​ത്തെ ര​ഹ​സ്യ​സ​ങ്കേ​ത​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ഈ​സ്​​റ്റ്​ എ​സ്.​ഐ ര​ഞ്ജി​ത് കെ.​വി​ശ്വ​നാ​ഥ​ൻ, എ​സ്.​ഐ​മാ​രാ​യ ഷി​ബു​ക്കു​ട്ട​ൻ, ശ്രീ​രം​ഗ​ൻ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfi leader attacked
News Summary - Four arrested for attack DYFI leader
Next Story