വലിയ ചൂളൻ എരണ്ടയെ കണ്ടെത്തി; പുതുപ്പള്ളി-കടുവാക്കുളം റോഡിൽ പാറക്കൽകടവിന് സമീപത്താണ് ഇവയെ കണ്ടത്
text_fieldsകോട്ടയം: എരണ്ട വിഭാഗത്തിൽപെട്ട വലിയ ചൂളൻ എരണ്ടയെ ജില്ലയിൽ ആദ്യമായി കണ്ടെത്തി. പുതുപ്പള്ളി-കടുവാക്കുളം റോഡിൽ പാറക്കൽകടവിന് സമീപത്ത് ആഗസ്റ്റ് 31നാണ് കുമാരനല്ലൂർ സ്വദേശി ഹരീഷ് നമ്പ്യാർ പക്ഷിയെ കണ്ടെത്തിയത്. പക്ഷി നിരീക്ഷകനും നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിൽ ശാസ്ത്രജ്ഞനുമായ പ്രവീൺ ജയദേവൻ ചിത്രങ്ങളും ശബ്ദവും തിരിച്ചറിഞ്ഞു.
അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ ഇവയെ കാണുന്നത്. 2017ൽ ആലപ്പുഴയിലും 2019ൽ തൃശൂരിലുമായി രണ്ടുതവണ മാത്രമാണ് ഇതിന് മുമ്പ് ഇവയെ സംസ്ഥാനത്ത് കണ്ടിട്ടുള്ളതെന്ന് ഹരീഷ് നമ്പ്യാർ പറയുന്നു. ആന്ധ്രയിലും തമിഴ്നാട്ടിലും ചില ഭാഗങ്ങളിലാണ് വലിയ ചൂളൻ എരണ്ടകൾ കാണപ്പെടാറുള്ളത്. വലിയ ചൂളൻ എരണ്ടക്ക് കഴുത്തിനു പിന്നിൽ പുറംവരെ കറുത്തവര കാണാം. ചൂളൻ എരണ്ടകൾക്ക് അത് കാണില്ല. പകരം തലക്ക് മുകളിൽ കഴുത്തുവരെ ഒരു ഇരുണ്ട തവിട്ട് തൊപ്പിയുണ്ട്. വാലിനു തൊട്ടുമുകളിലുള്ള തൂവലുകൾ വലിയ ചൂളൻ എരണ്ടകൾക്ക് വെളുത്ത നിറമാണ്. എന്നാൽ, ചൂളൻ എരണ്ടകൾക്ക് അത് ചുവന്ന നിറമാണ്. പറക്കുമ്പോൾ ഇത് നന്നായി കാണാൻ സാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

