Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസാ​ഹ​സി​ക...

സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ ടൂ​റി​സം മേ​ഖ​ല​ക്ക്​ പു​ത്ത​നു​ണ​ർ​വ് ന​ൽ​കും -മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്

text_fields
bookmark_border
സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ ടൂ​റി​സം മേ​ഖ​ല​ക്ക്​   പു​ത്ത​നു​ണ​ർ​വ് ന​ൽ​കും -മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്
cancel
camera_alt

വാ​ഗ​മ​ണ്ണി​ലെ ചി​ല്ലു​പാ​ല​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​ത്തി​നെ​ത്തി​യ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കൊ​പ്പം സെ​ൽ​ഫി എ​ടു​ക്കു​ന്നു

വാ​ഗ​മ​ൺ: വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ മി​ക​ച്ച മു​ന്നേ​റ്റം സൃ​ഷ്ടി​ക്കാ​ൻ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത്, വി​നോ​ദ​സ​ഞ്ചാ​ര​മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ വാ​ഗ​മ​ണ്ണി​ല്‍ നി​ര്‍മി​ച്ച കാ​ന്റി​ലി​വ​ര്‍ മാ​തൃ​ക​യി​ലു​ള്ള ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ചി​ല്ലു​പാ​ല​വും സാ​ഹ​സി​ക വി​നോ​ദ പാ​ര്‍ക്കും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ലോ​ക​ത്ത് വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ അ​തി​വേ​ഗം പ്ര​ചാ​രം നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ കാ​ന്റി ലി​വ​ർ ഗ്ലാ​സ് ബ്രി​ഡ്ജ് കേ​ര​ള​ത്തി​ലാ​ണ് എ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണ്. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്ക് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

വാ​ഗ​മ​ണ്ണി​ലെ ഗ്ലാ​സ് ബ്രി​ഡ്ജ് ഇ​പ്പോ​ൾ ത​ന്നെ ട്രെ​ൻ​ഡാ​യി​ക്ക​ഴി​ഞ്ഞു. ടൂ​റി​സം മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ നി​ക്ഷേ​പം കൂ​ടു​ത​ലാ​യി ന​ട​പ്പാ​ക്കി​യാ​ൽ ഇ​ടു​ക്കി​യി​ലാ​കും മി​ക​ച്ച കു​തി​പ്പ് ഉ​ണ്ടാ​കു​ക. എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ന​വ​ധി ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​നു​ക​ളു​ണ്ട്. ഇ​വ​യു​ടെ വ​ള​ർ​ച്ച​ക്കാ​ണ് ഡെ​സ്റ്റി​നേ​ഷ​ൻ ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്. ടൂ​റി​സം വ​കു​പ്പ്​ 60 ശ​ത​മാ​നം, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ 40 ശ​ത​മാ​നം വീ​തം മു​ത​ൽ മു​ട​ക്കി ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​നു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രു​ക​യാ​ണെ​ന്നും വാ​ഗ​മ​ണ്ണി​ൽ ഒ​രു കം​ഫ​ർ​ട്ട്സ്റ്റേ​ഷ​ൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വാ​ഗ​മ​ണ്‍ അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍ക്കി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ വാ​ഴൂ​ര്‍ സോ​മ​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം. മ​ണി എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​യി. ഭാ​ര​ത് മാ​ത വെ​ഞ്ചേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജോ​മി പൂ​ണോ​ളി പ​ദ്ധ​തി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ​രി​പാ​ടി​യി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ടി. ബി​നു, ക​ല​ക്ട​ർ ഷീ​ബ ജോ​ർ​ജ്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി.​വി. വ​ർ​ഗീ​സ്, ഏ​ല​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. നി​ത്യ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത്‌ പ്ര​തി​നി​ധി​ക​ളാ​യ ശ്രു​തി പ്ര​ദീ​പ്, സി​നി വി​നോ​ദ്, ടൂ​റി​സം വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ്ര​ദീ​പ് ച​ന്ദ്ര​ൻ, അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി സി.​ഇ.​ഒ ബി​നു കു​ര്യാ​ക്കോ​സ്, ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി ജി​തീ​ഷ് ജോ​സ്, ചെ​റു​കി​ട തോ​ട്ടം തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​എ​സ്. രാ​ജ​ൻ, സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ആ​ർ. തി​ല​ക​ൻ, സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ എം.​ജെ. വാ​വ​ച്ച​ൻ, ക​ക്ഷി രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളാ​യ സി. ​സ​ന്തോ​ഷ്‌ കു​മാ​ർ, ഷി​ജോ ത​ട​ത്തി​ൽ, സി.​എം. അ​സീ​സ്, പ്രി​ൻ​സ് മാ​ത്യു, സ​ജീ​വ് കു​മാ​ർ, അ​ഡ്വ. സ​ജി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister P.A. Muhammad Riaztourism sectors
News Summary - For Adventure Tourism Sector New revival will be given - Minister P.A. Muhammad Riaz
Next Story