Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിഷുവിന്​ മുമ്പേ...

വിഷുവിന്​ മുമ്പേ പൂത്തുലഞ്ഞ് കണിക്കൊന്ന

text_fields
bookmark_border
വിഷുവിന്​ മുമ്പേ പൂത്തുലഞ്ഞ് കണിക്കൊന്ന
cancel

കോ​ട്ട​യം: മേ​ട​പ്പു​ല​രി​ക്ക് മു​മ്പേ കാ​ലം തെ​റ്റി പൂ​ത്തു​ല​ഞ്ഞ്​ ക​ണി​ക്കൊ​ന്ന. ക​ണി​ക്കൊ​ന്ന​ക​ൾ പൂ​ത്തു​നി​ൽ​ക്കു​ന്ന​ത്, ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്കും കൗ​തു​ക​ക്കാ​ഴ്ച​യാ​യി മാ​റി. മീ​ന​ത്തി​ലെ സൂ​ര്യ​കി​ര​ണ​ങ്ങ​ളേ​റ്റ് കാ​ഴ്ച​യു​ടെ മ​നോ​ഹാ​രി​ത​യാ​ണ് പാ​ത​യോ​ര​ങ്ങ​ളി​ൽ. ഏ​പ്രി​ലി​ൽ വി​ഷു​വി​ന്‍റെ വ​ര​വ​റി​യി​ച്ച് പൂ​ക്കേ​ണ്ട​വ ഇ​ത്ത​വ​ണ ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം മു​ത​ൽ പൂ​ത്തു​നി​റ​ഞ്ഞു.

ന​ഗ​ര​മ​ധ്യ​ത്തി​ൽ മു​നി​സി​പ്പാ​ലി​റ്റി വ​ള​പ്പി​ൽ മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ൽ​ക്കു​ന്ന കൊ​ന്ന​മ​ര​ത്തി​ലാ​ണ്​ പൂ​ക്ക​ൾ പൂ​ത്തു​ല​ഞ്ഞ് നി​ൽ​ക്കു​ന്ന​ത്. റോ​ഡി​നോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​രെ​യും ഇ​വ ആ​ക​ർ​ഷി​ക്കു​ന്നു. ഗ്രാ​മ-​ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​ണി​ക്കൊ​ന്ന പൂ​ത്ത് നി​ൽ​ക്കു​ന്നു​ണ്ട്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ മാ​റ്റ​മാ​ണ് മ​ര​ങ്ങ​ൾ നേ​ര​ത്തേ പൂ​വി​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും സ​മാ​ന​രീ​തി​യി​ൽ കാ​ലം​തെ​റ്റി ക​ണി​ക്കൊ​ന്ന പൂ​ത്തി​രു​ന്നു. ക​ണി​ക്കൊ​ന്ന നേ​ര​ത്തേ പൂ​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ വി​ഷു​വി​ന് ക​ണി​യൊ​രു​ക്കാ​ൻ നാ​ട്ടി​ൻ​പു​റ​ത്തെ കൊ​ന്ന​പ്പൂ​വ് ല​ഭി​ക്കാ​തെ വ​രു​മെ​ന്ന ആ​ശ​ങ്ക​യും ഇ​റ​ക്കു​മ​തി പൂ​വ് വാ​ങ്ങേ​ണ്ട സ്ഥി​തി​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vishu festival
News Summary - Flowering before Vishu
Next Story