പുരയിടത്തിൽനിന്ന് അഞ്ച് കിലോ കഞ്ചാവ് കണ്ടെത്തി
text_fieldsവാകത്താനത്തെ പുരയിടത്തിൽനിന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് കണ്ടെത്തിയ കഞ്ചാവ്
കോട്ടയം: വാകത്താനത്തെ പുരയിടത്തിൽനിന്ന് അഞ്ച് കിലോ കഞ്ചാവ് എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
ഗവ. ആശുപത്രിക്ക് പടിഞ്ഞാറ് ഭാഗത്തെ പുരയിടത്തിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പുരയിടത്തിലേക്ക് രാത്രി പുറത്തുനിന്നുമുള്ളവർ വരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഒരു മാസമായി എക്സൈസ് രഹസ്യനിരീക്ഷണം നടത്തിവരുകയായിരുന്നു. രണ്ട് പൊതിയിലായി ചാക്കിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ അനു വി. ഗോപിനാഥ്, കെ.സി. ബൈജുമോൻ, കെ.കെ. അനിൽ കുമാർ, പ്രിവന്റിവ് ഓഫിസർ നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫിസർ കെ.ആർ. അനീഷ് രാജ്, വനിത സിവിൽ എക്സൈസ് ഓഫിസർ കെ.വി. സബിത, എക്സൈസ് ഡ്രൈവർ ജോഷി തുടങ്ങിയവരും പങ്കെടുത്തു.

