Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാർ മതിലിലിടിച്ച്...

കാർ മതിലിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
കാർ മതിലിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്
cancel
camera_alt

മതിലിൽ ഇടിച്ചുതകർന്ന കാർ

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ അഞ്ച് യുവാക്കൾക്ക് പരിക്ക്. മറവൻതുരുത്ത് വാളമ്പള്ളി പാലത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. തലയോലപ്പറമ്പ് മിടായിക്കുന്നം ഇളയിടത്ത് വൈശാഖ് (20), കീഴ്പാടത്ത് നകുൽ ( 23), കൊല്ലപ്പള്ളി ഇന്ദ്രജിത്ത് (24), കീഴ്പാടത്ത് വൈഷ്ണവ് (21), കീഴ്പാടത്ത് വിഷ്ണു ശ്രീരാഗ് (21) എന്നിവർക്കാണ് പരിക്കേറ്റത്.

കെ.എസ് മംഗലത്തുള്ള സുഹൃത്തിന്റെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത ശേഷം പാലാംകടവ് ഭാഗത്തേക്കു വരുകയായിരുന്നു യുവാക്കൾ. എതിർദിശയിൽ നിന്നു വന്ന സ്കൂട്ടർ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡരികിലെ രണ്ട് സ്വകാര്യ വ്യക്തികളുടെ മതിലിൽ ഇടിച്ചാണ് വാഹനം നിന്നത്. ഇടിയുടെ ആഘാതത്തിൽ രണ്ടു മതിലുകളിലെയും ഗേറ്റുകളും തൂണും ഇളകി വീണു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. കാൽ ഒടിഞ്ഞ് ഗുരുതര പരിക്കേറ്റ വിഷ്ണു ശ്രീരാഗിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:acccidentlocalnewsKottayam
News Summary - Five injured as car crashes into wall
Next Story