Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രി പരിസരത്ത് തീപിടിത്തം
text_fieldsbookmark_border
കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ
ആശുപത്രിക്കു സമീപം കുറ്റക്കാടിന് തീപിടിച്ചപ്പോൾ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിക്കു സമീപം രണ്ടുതവണ തീ പിടിത്തമുണ്ടായി. വെള്ളിയാഴ്ച രാവിലെ 11.30നും വൈകീട്ട് 4.30നുമായിരുന്നു സംഭവം.
കുട്ടികളുടെ ആശുപത്രിക്ക് സമീപമുള്ള മൈതാനത്തിന്റെ ഒരുഭാഗത്തുള്ള പുൽപടർപ്പിലും കുറ്റിക്കാട്ടിലുമാണ് തീ പടർന്നത്. കടുത്ത വേനലിൽ ഉണങ്ങിയ പുല്ലിന് തീ പിടിച്ചത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കോട്ടയത്തുനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Next Story

