Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയം നഗരത്തിൽ രണ്ടിടത്ത് തീപിടിത്തം

text_fields
bookmark_border
കോട്ടയം നഗരത്തിൽ രണ്ടിടത്ത് തീപിടിത്തം
cancel

കോട്ടയം: നഗരത്തിൽ രണ്ടിടത്ത് തീപിടിത്തം. വ്യാഴാഴ്ച രാവിലെ കോട്ടയം ജില്ല ആശുപത്രിക്ക് മുന്നിലെ ബേക്കറിക്ക് തീപിടിച്ചു. രാവിലെയെത്തിയ ജീവനക്കാർ തീയും പുകയും ഉയരുന്നതാണ് കണ്ടത്. ബേക്കറിയുടെ സീലിങ് ഉൾപ്പെടെയുള്ളവ കത്തിനശിച്ചു. ഉടൻ തീയണച്ചതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി.

ഉച്ചക്ക് കോടിമത ഈരയിൽക്കടവ് ബൈപാസിലായിരുന്നു രണ്ടാമത്തെ തീപിടിത്തം. റോഡിൽ മാലിന്യങ്ങളിൽനിന്ന് തീ തരിശുപാടത്തേക്ക് വ്യാപിച്ചു. ഇതോടെ തീ ആളിപ്പടർന്നു. ചതുപ്പ് നിറഞ്ഞതും മാലിന്യങ്ങൾ നിറഞ്ഞ പുല്ലും പോളയും പടർന്നു പന്തലിച്ച തരിശുപാടത്തിന്‍റെ വലിയൊരുഭാഗം തീയിൽ കത്തിയമർന്നു.

മണിക്കൂറുകളുടെ പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ചൂടിന്‍റെ കാഠിന്യം വർധിച്ചതോടെ ജില്ലയിൽ വിവിധയിടങ്ങളിൽ തീപിടിത്തവും പതിവാകുകയാണ്. റബർതോട്ടം, പുരയിടങ്ങൾ, തരിശുപാടങ്ങൾ എന്നിവിടങ്ങളിലാണ് തീ പടരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fire broke out at two places in Kottayam city
Next Story